ഡിസംബര്‍ മൂന്നിന് വികസന വിളംബരം; സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫിന് നേട്ടമാവും; ഒരു വാക്ക് കൊണ്ടുപോലും ബിജെപിയെ എതിര്‍ക്കാനുള്ള കരുത്ത് യുഡിഎഫിനില്ല: എ വിജയരാഘവന്‍

തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് തീവ്രവര്‍ഗ്ഗീയ ശക്തികളുമായി യുഡിഎഫ് സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍.

UDF ന്‍റെ പ്രകടന പത്രികയിൽ എവിടെയും BJP എന്ന വാക്ക് പോലും ഉശ്ചരിക്കാത്തത് ഇതിന്‍റെ തെളിവാണ് . പാലക്കാട് പൂക്കോട്ട്ക്കാവ് പഞ്ചായത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും നാല് വാര്‍ഡുകളില്‍ സംയുക്ത സ്ഥാനാര്‍ത്ഥികള്‍ വരുന്നത് വര്‍ഗ്ഗീയ ശക്തികളുമായുളള ബാന്ധവത്തിന്‍റെ തെളിവാണ് .ഇടത് സര്‍ക്കാരിന്‍റെ പ്രചരണ നേട്ടങ്ങള്‍ വിശദീകരിച്ച് 50 ലക്ഷം പേരുടെ വെബ് റാലി ഡിസംബര്‍ അഞ്ചിന് സംഘടിപ്പിക്കും

തദേശ തിരഞ്ഞെടുപ്പിൻ്റെ പ്രഥമിക ഘട്ടം പൂർത്തികരിച്ചപ്പോൾ LDF ന് ആത്മവിശ്വാസം കൂടിയിരിക്കുകയാണെന്നും , UDF ന് നിലവിൽ ഉള്ള വാർഡുകൾ നഷ്ടമാകുെമന്ന് എ വിജയരാഘവന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തിവ്ര വര്‍ഗ്ഗീയ ശക്തികളുമായി യുഡിഎഫ് പ്രത്യക്ഷത്തില്‍ തന്നെ സഖ്യത്തിലാണ് . UDF ന്‍റെ പ്രകടന പത്രികയിൽ എവിടെയും BJP എന്ന വാക്ക് പോലും ഉശ്ചരിക്കുന്നില്ല. മൽസരം LDF ഉം BJP യും തമ്മിലാണ് എന്ന് BJP നേതാക്കൾ പറഞ്ഞ് തുടങ്ങി.

എന്നിട്ടും BJPക്കെതിരെ എന്തെങ്കിലും പറയാന്‍ അവരുടെ നാക്ക് പൊങ്ങുന്നില്ലെന്നും വിജയരാഘവന്‍ പരിഹസിച്ചു. ജമാ അത്തെ ഇസ്ളാമിയുമായുള്ള സഖ്യത്തെ ചൊല്ലി കോണ്‍ഗ്രസിനുളളില്‍ കടുത്ത ആശയക്കു‍ഴപ്പം നിലനിള്‍ക്കുന്നു. പാലക്കാട് പൂക്കോട്ട്ക്കാവ് പഞ്ചായത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും നാല് വാര്‍ഡുകളില്‍ സംയുക്ത സ്ഥാനാര്‍ത്ഥികള്‍ വന്നത് ഇതിന്‍റെ തെളിവാണ് ഇടത് മുന്നണിയുടെ ഭരണനേട്ടങ്ങള്‍ താ‍ഴെ തട്ടിലെത്തിക്കാന്‍ വന്‍ പ്രചാരണത്തിനാണ് എല്‍ഡിഎഫ് ഒരുങ്ങുന്നത്.

ഡിസംബർ മൂന്നിന് എല്ലാ പഞ്ചായത്തിലും വികസന വിളബരം എന്ന പരിപാടി സംഘടിപ്പിക്കും എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് അനുകൂല്യങ്ങള്‍ കൈപറ്റിയ ഗുണഭോക്തക്കൾ പരിപാടിയില്‍ സംസാരിക്കും .വികസനനേട്ടങ്ങള്‍ ആലേഖനം ചെയ്ത ബോർഡുകൾ , സ്ലൈഡുകൾ വഴിയാവും പ്രചരണം. ഡിസംബർ അഞ്ചിന് എല്ലാ വാർഡിലും അന്‍പത് ലക്ഷം ആളുകള്‍ പങ്കെടുക്കുന്ന തരത്തില്‍ വെബ്റാലി സംഘടിപ്പിക്കും. മുഖ്യമന്ത്രി പരിപാടിയെ അഭിസംബോധന ചെയ്യും

പൊലീസ് ആക്റ്റ് ഭേദഗതിയിൽ ജാഗ്രത കുറവ് ഉണ്ടായി. ജാഗ്രത കുറവ് ഉണ്ടായിയത് എന്ന് പറഞ്ഞത് പാർട്ടിക്കാണ്. സദുദ്ദേശപരമായി കൊണ്ട് വന്ന നിയമം ആണ് , ബാർ കോഴയില്‍ പ്രതിപക്ഷ നേതാവിനെതിരെ വന്ന ആക്ഷേപം വസ്തുതപരമാണെന്ന് വിജയരാഘവന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here