144 നിലകളുള്ള അബുദാബിയിലെ മിനാ പ്ലാസ പൊളിച്ചു

അബുദാബിയുടെ മുദ്രകളിലൊന്നായിരുന്ന മിനാ പ്ലാസ കെട്ടിട സമുച്ചയം പൊളിച്ചു. 10 സെക്കന്റ് കൊണ്ടാണ് 144 നിലകള്‍ ഉള്ള മിനാ പ്ലാസ എക്‌സ്‌പ്ലോസീവ് ചാര്‍ജിലൂടെ പൊളിച്ചത്. 165 മീറ്റര്‍ ഉയരത്തില്‍ 144 നിലകള്‍ ഉള്ള അബുദാബിയിലെ മിനാ പ്ലാസ പൊളിച്ചതിലൂടെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പൊളിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡ് കൂടിയാണ് അബുദാബിക്ക് ലഭിച്ചത്.

2007ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ച അബുദാബിയിലെ 4 ബഹുനില കെട്ടിടങ്ങള്‍ ആണ് ഫ്‌ലാഷ് എക്‌സ്‌പ്ലോസീവ് ചാര്‍ജിലൂടെ പൊളിച്ചത്. പത്ത് സെക്കന്റ് കൊണ്ടാണ് ഈ കെട്ടിടം നിലം പതിച്ചത്. സെക്കന്‍ഡുകള്‍ക്കകം കെട്ടിടമുണ്ടായിരുന്ന സ്ഥലത്ത് കനത്ത പൊടി മാത്രം ബാക്കിയായി.

മൊഡോണ്‍ റിയല്‍ എസ്റ്റേറ്റ് സംഘമാണ് കെട്ടിടം പൊളിക്കാന്‍ നേതൃത്വം നല്‍കിയത്. കെട്ടിടം പൊളിച്ച സ്ഥലത്ത് വിനോദത്തിനും ഷോപ്പിങ്ങിനും കൂടി ഉപയോഗപ്പെടുത്താവുന്ന വിപണി നിര്‍മിക്കുകയാണ് ലക്ഷ്യമെന്നു അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News