സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘ജാക്ക് ആന്‍ഡ് ജില്‍’ ചിത്രത്തില്‍ ഗായികയായും തിളങ്ങി മഞ്ജു വാര്യര്‍. ചിത്രത്തില്‍ ”കിം കിം കിം” എന്ന രസകരമായ ഗാനമാണ് മഞ്ജു വാര്യര്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു.
രാം സുന്ദര്‍ സംഗീതം നല്‍കി രാം നാരായണന്‍ വരികളെഴുതിയ ഗാനമാണിത്. ഗാനം റിലീസ് ചെയ്ത് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ ആയിരക്കണക്കിന് കാഴ്ചകളാണ്. ഗാനം മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു.
വളരെ രസകരമായ ഗാനമാണിത് എന്നാണ് മഞ്ജു സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നത്. ഭയങ്കര രസമുള്ള പാട്ടാണ്. എന്താണ് ആ രസമെന്നുള്ളത് നിങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാവും. ഈ ഗാനം ചിത്രീകരിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടായ ഫണ്‍ നിങ്ങള്‍ക്കും ആസ്വദിക്കാനാവുമെന്നാണ് കരുതുന്നു എന്നാണ് മഞ്ജു പറഞ്ഞത്. കാത്തിരിപ്പിനൊടുവില്‍ ഗാനം എത്തിയിരിക്കുകയാണ്.
ത്രില്ലറായി ഒരുങ്ങുന്ന ചിത്രം മുഴുനീള എന്റര്‍ടെയ്നറാകും എന്നാണ് മഞ്ജു പറയുന്നത്. ചിത്രത്തിലെ മഞ്ജുവിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മഞ്ജു വാര്യരും സന്തോഷ് ശിവനും ഒന്നിക്കുന്ന സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഈ സിനിമയിലെ നറേഷന്‍ പൃഥ്വിരാജിന്റേതാവും എന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം, നെടുമുടി വേണു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

Get real time update about this post categories directly on your device, subscribe now.