കാളിദാസിന്റെ പാവ കഥൈകള്‍ പങ്കു വെച്ച് ജയറാം

മകന്റെ ചിത്രത്തിന്റെ ട്രൈലെർ പങ്കു വെച്ച് ജയറാം .സുരരൈ പോട്ര് എന്ന സിനിമയൊരുക്കിയ സംവിധായിക സുധാ കൊങ്ങര ഒരുക്കുന്ന തങ്കം എന്ന സിനിമയില്‍ കാളിദാസ് ജയറാമാണ് കേന്ദ്രകഥാപാത്രം. ട്രാന്‍സ്‌ജെന്‍ഡറുടെ റോളിലാണ് കാളിദാസ് എന്ന് ടീസര്‍ സൂചന നല്‍കുന്നു. ഭവാനി ശ്രി, ശന്തനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിലുണ്ട്.സംവിധായക സുധക്കും കണ്ണൻ എന്ന കാളിദാസിനും ആശംസകളും നേർന്നിട്ടുണ്ട് ജയറാം

Paava kadhaigal teaser
Best wishes to Sudha and Kannan

Posted by Jayaram on Friday, November 27, 2020

സുധാ കൊങ്ങര സംവിധാനം ചെയ്ത ഇളമൈ ഇതോ ഇതോ എന്ന സിനിമയില്‍ കാളിദാസ് കേന്ദ്രകഥാപാത്രമായിരുന്നു. സുരരൈ പോട്ര് എന്ന സിനിമയൊരുക്കിയ സംവിധായിക ഒരുക്കിയ തങ്കത്തിനായി കാത്തിരിക്കുന്നവരുണ്ട്.സുധാ കൊങ്ങര, വെട്രിമാരന്‍, ഗൗതം വാസുദേവ മേനോന്‍, വിഘ്‌നേഷ് ശിവന്‍ എന്നിവര്‍ ഒരുക്കിയ നാല് ചെറുസിനിമകളുടെ സമാഹാരമാണ് പാവ കഥൈകള്‍.


വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും തെരഞ്ഞെടുപ്പിനെയും സമൂഹം എങ്ങനെ കാണുന്നുവെന്നതാണ്പാവ കഥൈകള്‍. പാപക്കഥകള്‍ എന്ന അര്‍ത്ഥത്തിലാണ് ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here