റോഡരികിലെ കമ്പിയില്‍ തട്ടി ബൈക്ക് യാത്രികന്‍ കുളത്തില്‍ വീണു; രക്ഷകനായി തെരുവുനായ

ബൈക്കില്‍ നിന്നും തെറിച്ച് കുളത്തില്‍ വീണയാളുടെ ജീവന്‍ രക്ഷിച്ച് തെരുവുനായ. റോഡരികിലെ കമ്പിയില്‍ തട്ടിയാണ് ഇയാള്‍ വെള്ളത്തില്‍ വീണത്. ആലപ്പുഴ കാവുങ്കലാണ് സംഭവം.

ഭൂജല വകുപ്പ് ജീവനക്കാരനായ ജോണ്‍ വീട്ടിലേക്ക് പോകുംവഴിയാണ് കുളത്തിലേക്ക് തെറിച്ചു വീണത്. തെരുവുനായയുടെ കുരകേട്ടെത്തിയ നാട്ടുകാരാണ് അബോധാവസ്ഥയില്‍ കുളത്തില്‍ കിടന്ന ജോണിനെ ആശുപത്രിയിലെത്തിച്ചത്.

തെരുവുനായ കുളത്തിലേക്ക് നോക്കി കുരയ്ക്കുന്നത് കണ്ട് പ്രഭാത സവാരിക്കിറങ്ങിയ അനീഷ് മൊബൈല്‍ ഫോണിലെ ടോര്‍ച്ചടിച്ച് നോക്കുകയായിരുന്നു. അപ്പോഴാണ് വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ ആളെ കണ്ടത്. ഇതോടെ അയല്‍വാസിയെ കൂട്ടി കുളത്തിലിറങ്ങി ജോണിനെ പുറത്തെടുക്കുകയായിരുന്നു.

സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി. ജോണിന്റെ തലയ്ക്കും ശരീരത്തിലും സാരമായ പരുക്കുണ്ട്. ഇതേത്തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News