‘നിങ്ങളുടെ അചഞ്ചലമായ സമര്‍പ്പണത്തിന് നന്ദി ശൈലജ ടീച്ചര്‍’; വോഗ് മാഗസിന്‍ ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്‍

വോഗ് മാഗസിന്റെ വൂമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് പ്രഖ്യാപിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കേരളത്തിന്റെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്കുള്ള ഈ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്തിന് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമാണ് ശൈലജ ടീച്ചര്‍. കൊവിഡ് മഹാമാരിയെ അതിജീവിക്കുന്നതില്‍ മുന്നില്‍ നിന്ന് പോരാടിയ നേതാവാണ് ടീച്ചര്‍. രണ്ടു വര്‍ഷം മുമ്പ് നിപ വൈറസ് പടര്‍ന്നപ്പോഴും അതിജീവനത്തിന്റെ മാതൃക കാണിച്ചതും ശൈലജ ടീച്ചര്‍ ആയിരുന്നു.

അത്തരമൊരു മാന്യ വ്യക്തിത്വത്തിന് ഈ അവാര്‍ഡ് പ്രഖ്യാപിക്കാനുള്ള അവസരത്തില്‍ ഏറെ സന്തോഷവും ബഹുമാനവുമുണ്ട്. നിങ്ങളുടെ അചഞ്ചലമായ സമര്‍പ്പണത്തിന് കെ കെ ശൈലജ ടീച്ചറിന് നന്ദി. ഈ അവസരത്തിന് വോഗ് ഇന്ത്യയ്ക്കും നന്ദിയെന്ന് ദുല്‍ഖര്‍ പറഞ്ഞു.

ഭുമി പെഡ്നേകർ ആയിരുന്നു വോഗ് വാരിയർ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. നഴ്സ് ആയ രേഷ്മ മോഹൻദാസ്, ഡോ കമല റാം മോഹൻ, പൈലറ്റ് സ്വാതി റാവൽ, കോവിഡ് കാലത്ത് ഫേസ് ഷീൽഡും മാസ്കും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് എത്തിച്ച റിച്ച ശ്രീവാസ്തവ ചബ്ര എന്നിവരാണ് വോഗ് വാരിയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News