സഹകരണ സംഘത്തിന്റെ പേരില്‍ കോടികള്‍ തട്ടിയ വ്യക്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി; പ്രതിഷേധവുമായി നിക്ഷേപകര്‍

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന്‍റെ മറവില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ സഹകരണ സംഘം പ്രസിഡന്‍റ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നതിനെതിരെ നിക്ഷേപകര്‍ രംഗത്ത്.

കു‍ഴല്‍മന്ദം റൂറല്‍ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ അഞ്ച് കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയ സംഘം പ്രസിഡന്‍റ് വിനീഷാണ് കണ്ണാടി പഞ്ചായത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

സഹകരണ സംഘത്തില്‍ നിക്ഷേപിച്ച ലക്ഷക്കണക്കിന് രൂപ തിരിച്ചു നല്‍കാന്‍ തയ്യാറാവാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെയാണ് നിക്ഷേപകര്‍ പ്രതിഷേധമുയര്‍ത്തുന്നത്.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കു‍ഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവില്‍ നാല് കോടി 85 ലക്ഷത്തി 41 ആയിരത്തി 275 രുപയുടെ ക്രമക്കേടാണ് നടത്തിയത്. നിക്ഷേപ കാലാവധി ക‍ഴിഞ്ഞിട്ടും പണം തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന നിക്ഷേപകരുടെ പരാതിയില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വന്‍ സാന്പത്തിക ക്രമക്കേട് കണ്ടെത്തിയത്.

സഹകരണ സംഘം പ്രസിഡന്‍റായ വിനീഷിന്‍റെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയത്. ബിനാമി വായ്പകള്‍ നല്‍കിയും വായ്പയ്ക്ക് അപേക്ഷിക്കാത്തവരുടെ പേരില്‍ വായ്പയെടുത്തുമെല്ലാമാണ് തട്ടിപ്പ് നടത്തിയതെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

നിക്ഷേപം തിരിച്ചു നല്‍കാന്‍ തയ്യാറാവാത്തിനെ തുടര്‍ന്ന് 31 നിക്ഷേപകര്‍ കോടതിയിയെ സമീപിച്ചതോടെ മൂന്ന് തവണകളായി പണം നല്‍കാമെന്ന ഉറപ്പ് സഹകരണ സംഘം കോടതിയില്‍ നല്‍കി. എന്നാല്‍ ആദ്യ തവണ നല്‍കാന്‍ നിശ്ചയിച്ച തീയ്യതി ക‍ഴിഞ്ഞിട്ടും നിക്ഷേപകര്‍ക്ക് പൂര്‍ണ്ണമായും പണം തിരികെ നല്‍കിയില്ല.

ഒന്നര വര്‍ഷക്കാലമായി നൂറുകണക്കിന് നിക്ഷേപകര്‍ക്ക് പണം നല്‍കാതെ വഞ്ചിച്ച വിനീഷ് കൂടുതല്‍ തട്ടിപ്പ് നടത്താനാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നാണ് നിക്ഷേപകരുടെ ആരോപണം.

ആദ്യ തവണ നല്‍കാനുള്ള തീയ്യതി നീട്ടിതരണമെന്നാവശ്യപ്പെട്ട് സഹകരണ സംഘം വീണ്ടും കോടതിയെ സമീപിച്ച് ഡിസംബര്‍ 10 വരെ സമയം നീട്ടി വാങ്ങിച്ചിരിക്കുകയാണ്.

എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ റവന്യൂ റിക്കവറി പ്രശ്നം വന്നപ്പോള്‍ 9 ലക്ഷം രൂപ അടച്ച് വിനീഷ് പ്രശ്നം പരിഹരിവെന്നും അതേസമയം ചെറിയ തുക നിക്ഷേപിച്ചവര്‍ക്ക് പോലും പണം തിരികെ നല്‍കാന്‍ തയ്യാറാവുന്നില്ലെന്നും നിക്ഷേപകര്‍ പറയുന്നു

വിനീഷ് കണ്ണാടി പഞ്ചായത്തിലെ 15ആം വാര്‍ഡിലാണ് യു ഡി എഫ് പിന്തുണയോടെ പൗരമുന്നണിയെന്ന പേരിൽ മത്സരിക്കുന്നത്. 14 ആം വാർഡിലും ഒന്നാം വാർഡിലും പൗര മുന്നണി സ്ഥാനാർത്ഥികൾ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News