നിറവയറില്‍ നൃത്തം ചെയ്ത ഓര്‍മ പങ്കുവച്ച് ദിവ്യാ ഉണ്ണി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നായികയും നര്‍ത്തകിയുമാണ് ദിവ്യാ ഉണ്ണി കഴിഞ്ഞ വര്‍ഷം സൂര്യ ഫെസ്റ്റിവലില്‍ നിറവയറോടെ നൃത്തം ചെയ്ത ദിവ്യ ഉണ്ണിയുടെ ചിത്രങ്ങള്‍ ശ്രദ്ധനേടിയിരുന്നു. ഒരുവര്‍ഷത്തിന് ശേഷം ആ ഓര്‍മ പങ്കുവയ്ക്കുകയാണ് താരം.

വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന വീഡിയോയ്ക്കൊപ്പം ‘നിറവയറില്‍ നൃത്തം ചെയ്ത അമൂല്യമായ ഓര്‍മ്മകള്‍’ എന്ന കുറിപ്പിനൊപ്പമാണ് നടി ഓര്‍മ പങ്കുവെച്ചിരിക്കുന്നത്. ഗര്‍ഭ കാലത്തിന്റെ ഏഴാം മാസത്തിലാണ് ദിവ്യ ഉണ്ണി നൃത്തം ചെയ്യുന്നത്.

ഒട്ടേറെ സിനിമകളില്‍ നായികയായി എത്തിയ ദിവ്യ ഉണ്ണി നൃത്തവേദിയില്‍ നിന്നുമാണ് സിനിമയിലേക്കെത്തിയത്. വിവാഹശേഷമാണ് വെള്ളിത്തിരയില്‍ നിന്നും ഇടവേളയെടുത്തത്. എന്നാല്‍, അമേരിക്കയിലെ ഹൂസ്റ്റണില്‍ നൃത്തവിദ്യാലയവുമായി സജീവമാണ് ദിവ്യ ഉണ്ണി.

നൃത്ത വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളും ദിവ്യ ഉണ്ണി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് ദിവ്യ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News