കാല്‍നൂറ്റാണ്ടിന്‍റെ ചുവന്ന ചരിത്രമാവര്‍ത്തിക്കാന്‍ ഒരുങ്ങി നെടുമങ്ങാട്

കാല്‍നൂറ്റാണ്ടായി ഇടത് പക്ഷം ഭരിക്കുന്ന നഗരസഭയാണ് നെടുമങ്ങാട്.ഇത്തവണയും തികഞ്ഞ ആത്മവിശ്വാസത്തേടെ തന്നെയാണ് ഇടതുമുന്നണി മല്‍സരത്തിന് ഇറങ്ങുന്നത്.

അധികാരം നിലനിര്‍ത്തുമെന്ന് ഇടതുമുന്നണി അവകാശപ്പെടുമ്പോള്‍ ഇത്തവണ ചെങ്കോട്ട തകര്‍ത്ത് അധികാരത്തിലേറുമെന്ന് യുഡിഎഫ് നേതാക്കള്‍ കരുതുന്നത്. കൂടുതല്‍ സീറ്റുകള്‍ പിടിച്ച് നിര്‍ണായക ശക്തിയാകാനാണ് ബിജെപിയുടെ നീക്കം.

കാല്‍നൂറ്റാണ്ടായി ഇടതിനോടാണ് നെടുമങ്ങാടിന്‍റെ കൂറ്. 1995ല്‍ നബീസാ ഉമ്മാള്‍ നഗരസഭാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പിന്നീടിങ്ങോട്ട് നഗരസഭാ ഭരണം യുഡിഎഫിന് നേടാനായിട്ടില്ല.

ആര്‍.മധു, കൊല്ലങ്കാവ് ചന്ദ്രന്‍, ലേഖാസുരേഷ്, ചെറ്റച്ചല്‍ സഹദേവന്‍ എന്നീ എല്‍ഡിഎഫ് നേതാക്കളാണ് തുടര്‍ന്ന് നഗരസഭാധ്യക്ഷന്മാരായത്.

39 വാര്‍ഡുകളില്‍ നിലവില്‍ 22 സീറ്റ് എല്‍.ഡി.എഫിനും 13 സീറ്റ് യു.ഡി.എഫിനും നാല് സീറ്റ് ബിജെപിക്കുമാണ്. ഒരു സ്വതന്ത്രനുമുണ്ട്. ഭരണത്തുടര്‍ച്ചയ്ക്ക് യാതൊരു വെല്ലുവിളിയുമില്ലെന്നാണ് എല്‍ഡിഎഫ് നേതൃത്വം പറയുന്നത്. നെടുമങ്ങാട് വികസന മുരടിപ്പാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 വാര്‍ഡുകളിലുണ്ടാക്കിയ വന്‍ മുന്നേറ്റത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ച, തറട്ട, പടവള്ളിക്കോണം, കണ്ണാറംകോട് തുടങ്ങി എട്ട് വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

എന്തായാലും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും ഇടതുകോട്ട തകര്‍ക്കാന്‍ യുഡിഎഫും അണിയറനീക്കങ്ങള്‍ സജീവമാക്കിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here