നടന്‍ ബാലയുടെ പിതാവ് അന്തരിച്ചു

നടന്‍ ബാലയുടെ പിതാവും സംവിധായകനും നിര്‍മ്മാതാവുമായ ജയകുമാര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. പ്രമുഖ സറ്റുഡിയോയായ അരുണാചലം സ്റ്റുഡിയോയുടെ ഉടമയാണ്.

നാനൂറിലധികം പ്രൊജക്ടുകളില്‍ ഭാഗമായിട്ടുണ്ട്. ഡോക്കുമെന്ററി സംവിധായകനും ഫോട്ടോ ഗ്രാഫറുമാണ്.

ചെന്താമരയാണ് ഭാര്യ. അരുണാചലം സ്റ്റുഡിയോയുടെ ഉടമ നിര്‍മാതാവും തിരക്കഥാകൃത്തുമായ എകെ വേലന്റെ മകനാണ് ജയകുമാര്‍

മൂന്നൂമക്കളാണ് ഉള്ളത്. ചലച്ചിത്ര സംവിധായകന്‍ ശിവയാണ് ഒരു മകന്‍. ശാസ്ത്രജ്ഞയായ മകള്‍ വിദേശത്താണ്. ബാല ​കേരളത്തില്‍നിന്ന് ചെന്നൈയ്ക്ക് തിരിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച ചെന്നൈയില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News