രസകരമായ ചിത്രം പങ്കുവച്ച് സംയുക്തവര്‍മയ്ക്ക് പിറന്നാള്‍ ആശംസിച്ച് മഞ്ചുവാര്യര്‍

സിനിമയ്ക്ക് അകത്തും പുറത്തും ഏറെ ആരാധകരുള്ള താരങ്ങളാണ് സംയുക്താ വര്‍മയും മഞ്ചു വാര്യരും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ് നേരത്തെയും പരസ്പരമുള്ള സൗഹൃദ നിമിഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരിക്കുന്നു.

സംയുക്ത വര്‍മയുടെ പിറന്നാള്‍ ദിനത്തില്‍ രതസകരമായൊരു ചിത്രം പങ്കുവച്ചുകൊണ്ടാണ് മഞ്ചുവാര്യര്‍ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്. ഫെയ്‌സ് ആപ്പ് ഉപയോഗിച്ച് ഇരുവരുടെയും ചിത്രം ചെറുപ്പമാക്കിയാണ് മഞ്ചു വാര്യര്‍ പങ്കുവച്ചിരിക്കുന്നത്.

എറ്റവും മികച്ച, മാശക്കാരിയായ, പ്രിയപ്പെട്ട, സുന്ദരിയായ, സത്യസന്ധയായ കൂട്ടുകാരി നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന കുറിപ്പോടെയാണ് മഞ്ചുവാര്യര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

Happy birthday to the funniesttt, classiestttt, loveliesttttt, prettiesttttt, honestesttttt soul !!!
I love you @samyukthavarma ❤️😂

Posted by Manju Warrier on Friday, 27 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News