നിങ്ങള്‍ പറയുന്നിടത്തിരുന്ന് പ്രതിഷേധിച്ച് തിരിച്ചുപോവാന്‍ വന്നവരല്ല ഞങ്ങള്‍; രാജ്യ തലസ്ഥാനത്തേക്ക് കര്‍ഷ പ്രവാഹം

സാധ്യമായ എല്ലാ സംവിധാനങ്ങളുമുപയോഗിച്ച് പ്രതിരോധം തീര്‍ത്തിട്ടും കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

പ്രതിരോധങ്ങളെല്ലാം പാളിയപ്പോള്‍ ഇന്നലെ കേന്ദ്ര സര്‍ക്കാരും ദില്ലി പൊലീസും സമരക്കാര്‍ക്ക് ദില്ലിയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നു.

Image

ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കര്‍ഷകരാണ് രാവിലെയും പഞ്ചാബില്‍ നിന്ന് ഉള്‍പ്പെടെ രാജ്യ തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കര്‍ഷകര്‍ക്ക് പ്രതിരോധിക്കാന്‍ പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ടെന്നാണ് ദില്ലി പൊലീസ് അറിയിക്കുന്നത്.

Image

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കുന്ന സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ച് മടങ്ങി പോവാനല്ല തങ്ങളുടെ തീരുമാനമെന്നും ഇപ്പോള്‍ ഉള്ള സ്ഥലത്ത് തന്നെ തുടരുമെന്നുമാണ് സമര നേതാക്കള്‍ അറിയിക്കുന്നത്. തുടര്‍ന്ന് ദില്ലിയിലേക്ക് പ്രവേശിക്കാനുള്ള എല്ലാ വ‍ഴികളും കൂടുതല്‍ പൊലീസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് തടയാനാണ് ഉന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് പൊലീസുകാര്‍ പ്രതികരിക്കുന്നു.

Image

ഇതിനിടയില്‍ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ മാത്രം വി‍ളിച്ച് ചര്‍ച്ച നടത്താനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മൂന്നാം തിയ്യതി ഇത്തരത്തില്‍ ഒരു ചര്‍ച്ച നടത്തുക വ‍ഴി കര്‍ഷക ബില്ലിനെതിരായ പ്രതിഷേധം പഞ്ചാബില്‍ മാത്രമാണെന്ന് വരുത്തി തീര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here