ലാത്തി വീശി തളര്‍ന്ന പൊലീസുകാര്‍ക്ക് ദാഹജലം നല്‍കി സമര സഖാക്കള്‍; കര്‍ഷക സമരത്തിലെ വേറിട്ട കാ‍ഴ്ച

കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക കടന്നിരിക്കുകയാണ്.

ക‍ഴിഞ്ഞ രണ്ട് ദിവസവും ഭരണകൂടത്തിന്‍റെ എല്ലാ മര്‍ദ്ധനോപാധികളോടും പോരാടിയാണ് കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തേക്ക് സമരവുമായി പ്രവേശിക്കുന്നത്. ലാത്തിയും ടിയര്‍ ഗ്യാസും ഗ്രനേഡും വലിയ ട്രക്കുകളും ഉള്‍പ്പെടെ സകല സന്നാഹങ്ങളുമപയോഗിച്ച് പ്രതിരോധിച്ചിട്ടും കര്‍ഷകര്‍ ദില്ലിയിലെത്തിയിരിക്കുന്നു.

ചര്‍ച്ചയ്ക്ക് തയ്യാറാവും വരെ സമരം ചെയ്യുമെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍ ദിവസങ്ങള്‍ നീണ്ട സമരത്തിനുള്ള എല്ലാ സന്നാഹങ്ങളുമായാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നത്. സമരത്തെ ക്രൂരമായി അടിച്ചമര്‍ത്തുന്ന ചിത്രങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ വൈറലാണ്.

ഇതിനിടയില്‍ പ്രതിഷേധത്തിനിടയില്‍ ദാഹിച്ചിരിക്കുന്ന പൊലീസുകാരന് തങ്ങളുടെ പക്കലുള്ള ദാഹജലം നല്‍കുന്ന കര്‍ഷകന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Image may contain: 1 person, standing and outdoor

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News