കെഎസ്എഫ്ഇ സുതാര്യ സ്ഥാപനം; ആര്‍ക്കും പരിശോധന നടത്താം: തോമസ് ഐസക്‌

കെ.എസ്.എഫിയിലെ വിജലന്‍സ് കണ്ടെത്തല്‍ ശരിയല്ലെന്ന് മന്ത്രി തോമസ് ഐസക്ക്. കെ.എസ്.എഫ്.ഇ സുതാര്യമായ സ്ഥാപനമാണ്. ആര്‍ക്കും പരിശോധനകള്‍ നടത്താം. കെ.എസ്.എഫ്.ഇകളുടെ വരുമാനം ട്രഷറികളില്‍ അടയ്ക്കാനുള്ളതല്ലെന്നും ഐസക്ക് വ്യക്തമാക്കി

വിജിലന്‍സ് കണ്ടെത്തലുകള്‍ ശരിയല്ലെന്നാണ് മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയത്. സുതാര്യമായ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ ആര്‍ക്കും കാര്യങ്ങള്‍ പരിശോധിക്കാം. കെ.എസ്.എഫ്.ഇ കളുടെ വരുമാനം ട്രഷറിയില്‍ അടയ്ക്കാനുള്ളതല്ല. ഇ സമയത്ത് ഇത്തരം പരിശോധന ആവശ്യമില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു

അതേസമയം ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പരഞ്ഞു. എല്ലാവര്‍ഷവും സി.എ.ജി ഓഡിറ്റിങ് നടത്തുന്ന ധനകാര്യസ്ഥാപനമാണ് കെ.എസ്.എഫ്.ഇ. വീ‍ഴ്ചകള്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്താന്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഓപ്പറേഷന്‍ ബച്ചത്തിന്‍റെ ഭാഗമായി 26 കെ.എസ്.എഫ്.ഇ ഓഫീസുകളിലാണ് വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here