കര്‍ഷക സമരത്തിന്‍റെ ആവശ്യകതയെന്ത് ?; അഖിലേന്ത്യാ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി കൃഷ്ണപ്രസാദ് സംസാരിക്കുന്നു

കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത സമരം ദിവസങ്ങള്‍ ക‍ഴിയും തോറും കരുത്താര്‍ജിക്കുകയാണ് മൂന്നാം ദിവസത്തിലേക്ക് സമരം കടക്കുമ്പോ‍ഴും പതിനായിരങ്ങളാണ് പഞ്ചാബില്‍ നിന്നുള്‍പ്പെടെ സമരത്തിന്‍റെ ഭാഗമാവാന്‍ രാജ്യ തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

സമരം കരുത്താര്‍ജിച്ചതോടെ സമരത്തിനെതിരായ പ്രചാരണം നടത്താന്‍ ബിജെപി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ശ്രമം തുടങ്ങി. എന്നാല്‍ കര്‍ഷക സമരം ഇനിയും കരുത്താര്‍ജിക്കുമെന്നും രാജ്യ തലസ്ഥാനം കണ്ട കരുത്തുറ്റ കര്‍ഷക മുന്നേറ്റമായി സമരം മാറുമെന്നും കൂടുതല്‍ പേര്‍ വരും നാ‍ഴുകളില്‍ സമരത്തിന്‍റെ ഭാഗമാവുമെന്നും അഖിലേന്ത്യാ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി സ. കൃഷ്ണപ്രസാദ് പറഞ്ഞു.

കൃഷ്ണ പ്രസാദിന്‍റെ വാക്കുകളിലേക്ക്

‘ഇന്ത്യയുടെ ചരിത്രത്തില്‍ വലിയൊരു കര്‍ഷക മുന്നേറ്റമാണ് ദില്ലിയില്‍ നമ്മള്‍ ഇപ്പോള്‍ കാണുന്നത്. ദില്ലിയിലെ ഈ സമരം സ്വതന്ത്ര്യ ഭാരതത്തിലെ എറ്റവും വലിയൊരു സമരമായി മാറിയിരിക്കുകയാണ്. അത് ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജിക്കും.

തങ്ങളുടെ ട്രാക്ടര്‍ ട്രോളികളില്‍ താല്‍ക്കാലിക താമസ സൗകര്യമൊരുക്കി മൂന്ന് മാസത്തേക്കോ ആറുമാസത്തേക്കോ താമസിക്കാന്‍ കഴിയുന്ന തരത്തില്‍ അഞ്ചും ആറും പേരടങ്ങുന്ന ചെറു സംഘങ്ങളാണ് രാജ്യ തലസ്ഥാനം ലക്ഷ്യംവച്ച് നീങ്ങുന്നത്.

ദില്ലിയെ വളയുകയെന്നാണ് കര്‍ഷകര്‍ ലക്ഷ്യം വച്ചത് രാജ്യ തലസ്ഥാനം കണ്ട മികച്ച സമരമായി ഇത് മാറും. സമരക്കാര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ എന്ന് പറയുന്നത് മൂന്ന് കര്‍ഷക നിയമങ്ങള്‍ കര്‍ഷക മേഖലയെ പാടെ തകര്‍ക്കുന്നതാണ് ആര്‍എസ്എസ് സംഘപരിവാര ഭരണം കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഈ നിയമനിര്‍മാണം നടത്തിയത്. ഇന്ത്യയിലെ കര്‍ഷകരില്‍ ഭൂരിഭാഗം രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ളവരാണ്.

സ്വന്തം ഭൂമിയില്‍ എന്ത് കൃഷി ചെയ്യണമെന്നതുള്‍പ്പെടെ അവരുമായി ആലോചിച്ച് ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അതോടുകൂടി രാജ്യത്തെ ചെറുകിട കര്‍ഷകരാകെ പ്രതിസന്ധിയിലാകും കാര്‍ഷിക വ്യവസ്ഥ പൂര്‍ണമായും സ്വകാര്യവല്‍ക്കരണത്തിന് വഴിമാറും.

കര്‍ഷകര്‍ കൃഷി ഭൂമിയും കന്നുകാലികളും നഷ്ടപ്പെട്ട് അവര്‍ പാപ്പരീകരിക്കപ്പെടും ഈ ആശങ്കയില്‍ നിന്നുമാണ് ഇന്ന് ഗ്രീന്‍ റവല്യൂഷണിന്റെ ഭാഗമായ പഞ്ചാബ്, ഹരിയാന വെസ്റ്റേണ്‍ ഉത്തര്‍ പ്രദേശ് തുടങ്ങിയ മേഖലയിലെ ലക്ഷക്കണക്കിന് കര്‍ഷകര്‍ ദില്ലിയില്‍ എത്തിയിരിക്കുന്നത്. ഈ കര്‍ഷകര്‍ ഒറ്റയ്ക്കല്ല ഇനിയൊരു ആഹ്വാനം ഉണ്ടായാല്‍ കോടിക്കണക്കിന് സാധാരണക്കാര്‍ ദില്ലിയിലേക്കെത്തു’മെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News