പ്രപഞ്ച രഹസ്യങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങള്‍ രേഖപ്പെടുത്തി ബോട്ടില്‍ ആര്‍ട്ട്; റെക്കോര്‍ഡുകള്‍ നേടി പ്ലസ്ടൂ വിദ്യാര്‍ത്ഥിനി

പ്രപഞ്ച രഹസ്യങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങള്‍ ബോട്ടില്‍ ആര്‍ട്ടില്‍ രേഖപ്പെടുത്തി പുതു ചരിത്രം രചിച്ച് പ്ലസ് ടൂ വിദ്യാര്‍ത്ഥിനി നേടിയത് ഏഷ്യബുക്ക് ഓഫ് റിക്കോര്‍ഡ്‌സും ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സും. കൊല്ലം ഐവര്‍കാല പുത്തനമ്പലം അല്‍ സഫയില്‍ നൗഷാദ് നിസ്സാ ദമ്പതികളുടെ മകളായ ആലിയ ഫാത്തിമയാണ് ഇരട്ടനേട്ടത്തിനര്‍ഹയായത്.

ആസ്‌ട്രോണമി വിഭാഗത്തിലാണ് ആലിയക്ക് ബഹുമതി. ആസ്‌ട്രോ ഫിസിക്‌സ്, സ്‌പെയിസ് ഷട്ടില്‍,സോളാര്‍ എക്ലിപ്‌സ്, ലൂണാര്‍ എക്ലിപ്‌സ്,ബ്ലാക്ക് ഹോള്‍,സോഡിയാക് കണ്‍സ്റ്റീല്‍ഡ് എന്നീ ബോട്ടില്‍ വര്‍ക്കുകകള്‍ക്കാണ് ആലിയ ഫാത്തിമ അവാര്‍ഡിന്അര്‍ഹയായത്. അവാര്‍ഡിനൊപ്പം ഗ്രാന്റ് മാസ്റ്റര്‍ പദവി കൂടി ഈ കൊച്ചു മിടുക്കിക്ക് ലഭിച്ചു ലോക്ക് ഡൗണ്‍ കാലത്ത് കൗതുകത്തിന് ആരംഭിച്ച ബോട്ടില്‍ ആര്‍ട്ട് ഈ കൊച്ചു മിടുക്കിയെ എത്തിച്ചത് ലോകത്തിന്റെ നെറുകയിലേക്ക്.വഴിവക്കുകളില്‍ കിടന്നിരുന്ന ബോട്ടിലുകള്‍ ശേഖരിച്ച് ചെറിയ രീതിയില്‍ ചിത്ര പണികള്‍ ചെയ്തായിരുന്നു തുടക്കം.പിന്നീട് ഇത് ഭാവനകള്‍ക്ക് അനുസരിച്ചായി. അഞ്ഞൂറില്‍ പരം ബോട്ടിലുകള്‍ ആലിയയുടെ കരവിരുതില്‍ സുന്ദരന്മാരുംസുന്ദരികളുമായി.

സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങി ആലിയ ഫാത്തിമ ഇന്‍സ്റ്റ ഗ്രാം അക്കൗണ്ട് തുറന്ന് തന്റെ സൃഷ്ടികള്‍ പോസ്റ്റ് ചെയ്തു അതോടെ ഫോളോവേഴ്‌സും കൂടി ഷെയറിംങും കൂടി.അഭിനന്ദന പ്രവാഹം കമന്റുകളായി ഒഴുകി.തുടര്‍ന്നാണ് ഏഷ്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിനും ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സിനും അപേക്ഷ സമര്‍പ്പിക്കുന്നത്.ആദ്യഘട്ടത്തില്‍ തിരസ്‌ക്കരിക്കപ്പെട്ടെങ്കിലും പിന്നീട് ഇത് അംഗീകരിക്കപ്പെടുകയായിരുന്നു. സ്വപ്നതുല്യമായ നേട്ടമാണ് തനിക്ക് ലഭിച്ചതെന്ന് ആലിയ ഫാത്തിമ പറയുന്നു. ആലിയ ഫാത്തിമ ചിത്ര രചന അഭ്യസിച്ചിട്ടില്ലെന്ന് മാതാവ് നിസ്സ പറഞ്ഞു.

റിട്ടയേര്‍ഡ് സി.ആര്‍.പി.എഫ് ജവാനായ നൗഷാദിന്റെ മകള്‍ ആലിയ ഫാത്തിമ പുത്തൂര്‍ ഗവ.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്.മുഹമ്മദ് ആരിഫാണ് സഹോദരന്‍.സ്വര്‍ണ്ണചിറകിലേറി ബോട്ടില്‍ ആര്‍ട്ടില്‍ ലിംകാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് നേടുകയാണ് ആലിയയുടെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News