ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. 13,529 തീർഥാടകരാണ് ഇന്നലെ വരെ ദർശനം നടത്തിയത്.
നിലയ്ക്കലിൽ ഇന്നലെ വരെ നടത്തിയ പരിശോധനയിൽ 37 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സന്നിധാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 9 പേർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു വ്യക്തമാക്കി.
ശബരിമലയിൽ ഭക്തരുടെ എണ്ണം കുറച്ച് കൂടി കൂട്ടാമെന്നാണ് ബോർഡിന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. നേരിയ വർധനവ് മാത്രമേ ഉണ്ടാകൂ. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വർധിപ്പിക്കാവുന്ന എണ്ണം എത്രയെന്ന് സർക്കാർ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
അതിനുശേഷം വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങും. സാധാരണ ദിവസങ്ങളിൽ 2000വും ശനി, ഞായർ ദിവസങ്ങളിൽ 3000വും ആക്കാനാണ് തീരുമാനം. ഈ തീർഥാടനകാലത്ത് ശബരിമലയിൽ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.