സ്വന്തം കാലില്‍ നില്‍ക്കുകയും സ്വാതന്ത്ര്യത്തില്‍ ഇഷ്ടം കണ്ടെത്തുകയും ചെയ്തു. പ്രണയത്തിലായി. ബ്രേക്ക് അപ്പുകളുണ്ടായി. ആദ്യം എന്നെ തന്നെ സ്നേഹിക്കണമെന്ന് പഠിച്ചു:മീര നന്ദൻ

മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന മീര നന്ദൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്.അഭിനയ ജീവിതത്തിനൊപ്പം തന്നെ റേഡിയോ ജോക്കിയായും മീര മാറി.ഇപ്പോൾ ദുബൈയിലാണ് മീര നന്ദൻ .കഴിഞ്ഞ ദിവസം മുപ്പതാം പിറന്നാൾ ആഘോഷിച്ച മീര സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാണ്. .’എന്റെ 20 കളിലേക്ക് തുറന്ന മനസോടെ തിരഞ്ഞു നോക്കുമ്പോള്‍, ഞാന്‍ ഒരുപാട് പഠിച്ചുവെന്ന് സമ്മതിക്കണം. കഴിഞ്ഞ പതിറ്റാണ്ടില്‍ ഒരുപാട് പഠിച്ചു, ഒരുപാട് ആസ്വദിച്ചു. ഒരുപാട് ആദ്യാനുഭവങ്ങളുമുണ്ടായി. ഇന്നത്തെ എന്നിലേക്ക് എത്തിച്ചേരാന്‍ ഒന്നും മാറ്റാനാകില്ല. കയറ്റങ്ങളും ഇറക്കങ്ങളും”. മീര പറയുന്നു.

Looking back at my 20s with a full heart, must admit I’ve lived and learned so much in the past decade and enjoyed so…

Posted by Meera Nandan on Thursday, November 26, 2020

”അഭിനയത്തോടൊപ്പം തന്നെ ബിരുദം നേടാനായി. ദുബായിലേക്ക് താമസം മാറി.  ഏറെ ഇഷ്ടപ്പെടുന്ന റെഡിയോയില്‍ നന്നായി ജോലി ചെയ്യാൻ കഴിഞ്ഞു . സ്വന്തം കാലില്‍ നില്‍ക്കുകയും സ്വാതന്ത്ര്യത്തില്‍ ഇഷ്ടം കണ്ടെത്തുകയും ചെയ്തു. പ്രണയത്തിലായി. ബ്രേക്ക് അപ്പുകളുണ്ടായി. ആദ്യം എന്നെ തന്നെ സ്നേഹിക്കണമെന്ന് പഠിച്ചു. എന്ത് സംഭവിച്ചാലും കുടുംബത്തിനാണ് പ്രഥമ പരിഗണന എന്നു മനസിലാക്കി”

6 വർഷങ്ങൾക്കിപ്പുറം അമ്മയ്ക്കൊപ്പം എന്റെ പിറന്നാൾ..
ഇന്ന് അമ്മയൊരുക്കിയ പിറന്നാൾ സദ്യയുണ്ണുമ്പോൾ മനസിലുള്ള സന്തോഷം…

Posted by Meera Nandan on Monday, November 23, 2020

”പുതിയ സുഹൃത്തുക്കളേയും ആത്മാര്‍ത്ഥ സുഹൃത്തക്കളേയും സ്വന്തമാക്കി. മഹാമാരി കാലത്തും നല്ല ദിനങ്ങള്‍ വരുമെന്ന പ്രതീക്ഷയുണ്ട്. എന്റെ 20 കള്‍ നല്ലതായിരുന്നു. 30കള്‍ കൂടുതല്‍ നല്ലതാകുമെന്ന് കരുതുകയും ചെയ്യുന്നു”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News