‘ടി പത്മനാഭന്‍ ചെറുകഥാ സാഹിത്യത്തിന് പുതിയ മാനം നല്‍കിയ എഴുത്തുകാരന്‍’; പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മന്ത്രി ഇ പി ജയരാജന്‍

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി പത്മനാഭന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മന്ത്രി ഇ പി ജയരാജന്‍.

ഇപി ജയരാജന്റെ കുറിപ്പ്:

തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന കേരളത്തിന്റെ പ്രിയ കഥാകാകാരന്‍ ടി പത്മനാഭന്റെ വീട്ടിലെത്തി ആശംസകളറിയച്ചു. ഭാര്യ ഇന്ദിരയും ജംബോ സര്‍ക്കസ് സ്ഥാപകന്‍ ജമനി ശങ്കരനും കൂടെയുണ്ടായിരുന്നു. ചെറുകഥാ സാഹിത്യത്തിന്റെ അനന്തസാധ്യകളെ മലയാളത്തിന് പരിചിതമാക്കിയ കഥാകാരനാണ് പത്മനാഭന്‍. സത്യം, സ്‌നേഹം, ദയ, സഹാനുഭൂതി, ത്യാഗം, സമത്വം തുടങ്ങിയ മാനവികമൂല്യങ്ങള്‍ ആ കഥകളെ ഉദാത്ത സൃഷ്ടികളാക്കി. മനുഷ്യബന്ധങ്ങളും സ്നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന കഥകള്‍ ഏവരേയും ഒരു പോലെ ആകര്‍ഷിച്ചു. ലളിതമായ ഭാഷയില്‍ അവതരിപ്പിച്ച രചനകള്‍ എല്ലാ പ്രായത്തിലുമുള്ള വായനക്കാര്‍ക്ക് ആസ്വാദ്യകരമായി. ആദ്യ കഥാസമാഹാരമായ ‘പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി’യാണ് കഥാകാരനെന്ന നിലയില്‍ ടി പത്മനാഭനെ കേരള സാഹിത്യമണ്ഡലത്തില്‍ പരിചിതനാക്കിയത്. നിലപാടുകളില്‍ കണിശതയുള്ള സാഹിത്യകാരനാണ് പത്മനാഭന്‍. കേരളസാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചെങ്കിലും അവാര്‍ഡ് സംവിധാനത്തോടുള്ള എതിര്‍പ്പിനാല്‍ നിഷേധിച്ചു. തനതായ കഥാലോകം സൃഷ്ടിച്ച പത്മനാഭന്‍ ചെറുകഥാ ലോകത്തെ അപൂര്‍വസാന്നിധ്യമാണ്. അദ്ദേഹവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിയുന്നുവെന്നത് അഭിമാനകരമാണ്. തിരിച്ചും സഹോദരതുല്യമായ സ്നേഹം കാത്തു സൂക്ഷിക്കാന്‍ അദ്ദേഹവും ശ്രദ്ധിക്കുന്നു. ആര്‍ദ്രവും തീക്ഷ്ണവുമായ കഥകള്‍ രചിച്ച് ചെറുകഥാസാഹിത്യത്തിന് പുതിയ മാനം നല്‍കിയ എഴുത്തുകാരന് പിറന്നാള്‍ ആശംസകള്‍.

തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന കേരളത്തിന്റെ പ്രിയ കഥാകാകാരന്‍ ടി പത്മനാഭന്റെ വീട്ടിലെത്തി ആശംസകളറിയച്ചു….

Posted by E.P Jayarajan on Friday, 27 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News