കർഷകരുടെ പ്രതിഷേധത്തെ ചോരയിൽ മുക്കാനുള്ള കേന്ദ്രസർക്കാർ സമീപനത്തിനെതിരെ മുഴുവൻ മനുഷ്യസ്നേഹികളും പ്രതികരിക്കണമെന്നും പ്രതിഷേധമുയർത്തണമെന്നും എം വി ജയരാജൻ

കേന്ദ്ര സർക്കാർ പാസ്സാക്കിയ കർഷക വിരുദ്ധ നിയമത്തിൽ പ്രതിഷേധിച്ച്‌, രാജ്യത്തെ കർഷകർ നടത്തിയ ദില്ലി ചലോ മാർച്ചിനുനേരെ അതിക്രമം അഴിച്ചുവിട്ട പോലീസ്‌ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. കർഷകർ നാടിന്റെ നട്ടെല്ലാണ്‌. അവർക്കുനേരേപോലും അതിക്രൂരമായ ലാത്തിച്ചാർജ്ജും ജലപീരങ്കിയും പ്രയോഗിച്ച ബി.ജെ.പിസർക്കാർ സമീപനം തന്നെ, കർഷകർ ഉയർത്തിയ ജീവൽപ്രധാന വിഷയങ്ങളിലെ നേരും കേന്ദ്ര സർക്കാർ കാണിക്കുന്ന നെറികേടും തുറന്നുകാട്ടുന്നുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ സർക്കാർ ജനകീയ പ്രതിഷേധങ്ങളെ ഭയക്കുകയല്ല, ജനവിരുദ്ധ നയങ്ങൾ തിരുത്തുകയാണ്‌ വേണ്ടത്‌. കർഷക്കെതിരായ അതിക്രമം, ഫലത്തിൽ മുഴുവൻ ജനങ്ങൾക്കും എതിരായ കേന്ദ്രസർക്കാർ സമീപനം കൂടിയാണ്‌ വ്യക്തമാക്കുന്നത്‌. കോർപ്പറേറ്റുകൾക്ക്‌ വേണ്ടിയല്ല, കർഷകർക്കും നാട്ടിലെ പാവപ്പെട്ടവർക്കും വേണ്ടിയാണ്‌ രാജ്യഭരണാധികരികൾ പ്രവർത്തിക്കേണ്ടത്‌. കർഷകവിരുദ്ധ നയങ്ങൾക്കെതിരായ രാജ്യത്തെ കർഷകരുടെ പ്രതിഷേധത്തെ ചോരയിൽ മുക്കാനുള്ള കേന്ദ്രസർക്കാർ സമീപനത്തിനെതിരെ മുഴുവൻ മനുഷ്യസ്നേഹികളും പ്രതികരിക്കണമെന്നും പ്രതിഷേധമുയർത്തണമെന്നും അഭ്യർത്ഥിക്കുന്നു.
– എം വി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here