വെൽഫയർ പാർട്ടിയുമായി ധാരണയില്ലെന്ന മുല്ലപ്പള്ളിയുടെ വാദം തള്ളി എംഎം ഹസൻ.പ്രദേശിക നീക്കുപോക്കിന് യുഡിഎഫിൻ്റെ അനുമതിയുണ്ടെന്നും മുല്ലപ്പള്ളി പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നും യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു.
ഇതായിരുന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപള്ളിരാമചന്ദ്രൻ വെൽഫയർ പാർട്ടിയുമായുള്ള യുഡിഎഫിന്‍റെ സഹകരണത്തെകുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടത്തിയ പ്രതികരണം.
എന്നാൽ മുല്ലപ്പള്ളിയുടെ വാദം തള്ളുന്ന പ്രതികരണമായിരുന്നു യുഡിഎഫ് കണ്‍വീനർ എംഎം ഹസന്‍റേത്ർപ്രദേശിക നീക്കുപോക്കിന് യുഡിഎഫിൻ്റെ അനുമതിയുണ്ടെന്നും മുല്ലപ്പള്ളി പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നുമായിരുന്നു ഹസന്‍റെ പ്രതികരണം.
കോണ്‍ഗ്രസിനകത്ത് വെൽഫയർ പാർട്ടിയുമായുള്ള ധാരണയിൽ രണ്ടഭിപ്രയാമണ്ട് എന്നത് നേരത്തെതന്നെ പരസ്യമായിരുന്നു. കെ മുരളീധരനും തന്‍റെ അഭിപ്രായവുമായി രംഗത്ത് വന്നിരുന്നു.പ്രാദേശിക തെരഞ്ഞെടുപ്പിൽ വോട്ട് തേടാൻ കോണ്‍ഗ്രസ് എന്ത്
വഴിയും സ്വീകരിക്കും എന്നതിനുള്ള തെളിവ് കൂടിയാണ് ഈ രഹസ്യ ധാരണ എന്ന് വ്യക്തം.

Get real time update about this post categories directly on your device, subscribe now.