മസാല ബോണ്ടിറക്കാൻ കിഫ്ബിക്ക് അനുമതി നൽകി; നടപടി ചട്ടം പാലിച്ച് തന്നെയെന്ന് ആർബിഐ

മസാല ബോണ്ടിറക്കാൻ കിഫ്ബിക്ക് അനുമതി നൽകിയിരുന്നുവെന്നും, നടപടി ചട്ടം പാലിച്ച് തന്നെയാണെന്നും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ.

ആർബിഐ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ അറയിച്ചതാണ് ഇക്കാര്യം. വിദേശ നാണയ നിയന്ത്രണ നിയമം, ഫെമ പ്രകാരമാണ് അനുമതി നൽകിയതെന്നും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് നൽകിയ കത്തിൽ റിസർവ് ബാങ്ക് വ്യക്തമാക്കി.

രാഷ്ട്രീയ ആരോപണത്തിൻ്റെ മറവിൽ കിഫ്ബിക്കെതിരെ അന്വേഷണത്തിനിറങ്ങിയ ഇ ഡി ക്ക് റിസർവ് ബാങ്കിൻ്റെ മറുപടി തിരിച്ചടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News