കൊവിഡ് രണ്ടാം തരംഗത്തിന്റെ കേന്ദ്രമായി ഹോട്ടലുകളും ഭക്ഷണശാലകളും മാറിയേക്കാം; നിയന്ത്രണങ്ങളും മുൻകരുതലും പാലിക്കാതെ ഹോട്ടലുകളും വഴിയോര ഭക്ഷണശാലകളും പ്രവർത്തിക്കുന്നത് വലിയ അപകടമുണ്ടാക്കും:ഡോ.മുഹമ്മദ് അഷീൽ

കൊവിഡ് രണ്ടാം തരംഗത്തെ ഭയക്കണമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി കുറച്ചു ദിവസങ്ങൾക്ക് മുൻപ് നൽകിയിരുന്നു .രോഗമുക്തി ഉയരുന്നതിനാൽ ജാഗ്രത കൈവെടിയരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യം കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു എന്ന തോന്നൽ ഉള്ളതിനാൽ മാർഗനിർദേശങ്ങൾ പാലിക്കാതെ ആകുന്നു എന്നതാണ്.

ഈ രോഗം ലോകത്ത് മറ്റ് പ്രദേശങ്ങളിൽ വ്യാപിച്ചത് എങ്ങിനെയെന്ന അനുഭവം പ്രധാനമാണ്. പലയിടത്തും ഒന്നാം തരംഗത്തിന് ശേഷം രണ്ടാമതും മൂന്നാമതും വ്യാപനമുണ്ടായി. ഇത് രൂക്ഷവുമായിരുന്നു. രോഗികളുടെ എണ്ണം കുറയുന്ന ഘട്ടത്തിൽ ജാഗ്രതയിൽ വീഴ്ച സംഭവിക്കുന്നതും ആളുകൾ അടുത്ത് ഇടപഴകുമ്പോഴുമാണ് രോഗം ഉച്ഛസ്ഥായിയിൽ എത്തുന്നത്. അതുകൊണ്ട് അലംഭാവം മാറ്റുക എന്നതാണ് പ്രധാനം.രണ്ടാം തരംഗത്തിന് കാരണമാകാവുന്ന ഭക്ഷണശാലകളെ കുറിച്ച് ഡോ.മുഹമ്മദ് അഷീൽ പറയുന്നത് കേൾക്കൂ

കേരളത്തിൽ രണ്ടാം തരംഗം ഉണ്ടാകുമോ എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ച.യൂറോപ്പിലും അമേരിക്കയിലുമുണ്ടായ രണ്ടാം തരംഗത്തിന്റെ പഠനത്തിൽ, രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടം ഭക്ഷണശാലകളും പബുകളുമാണ് .ഏറ്റവും കൂടുതൽ ഭക്ഷണ ശാലകളുള്ള സ്ഥലമാണ് കേരളം. അടുത്ത തരംഗത്തിന്റെ കേന്ദ്രമായി ഹോട്ടലുകലും ഭക്ഷണശാലകളും മാറിയേക്കാം. നിയന്ത്രണങ്ങളും മുൻകരുതലും പാലിക്കാതെ വലിയ ഹോട്ടലുകളും വഴിയോര ഭക്ഷണശാലകളും പ്രവർത്തിക്കുന്നത് വലിയ അപകടമുണ്ടാക്കും.ഭക്ഷണശാലകൾക്ക് എതിരെയല്ല സംസാരിക്കുന്നത്.രോഗവ്യാപനം തടയാൻ ശ്രദ്ധിക്കണം എന്നത് മനസിലാക്കണം.

ഭക്ഷണശാലകളും,ഒരുമിച്ചുള്ള ഭക്ഷണം കഴിക്കലും ഒരു പരിധിവരെ രോഗവ്യാപനത്തിനു കാരണമായേക്കാം.ഉദാഹരണമായി ചൈനയിലെ വുഹാൻ സിറ്റിയിൽ ജനുവരി ഇരുപത്തി മൂന്നിന്,ലോക് ഡൗൺന് തൊട്ടുമുൻപ് ഒരു കുടുംബം മറ്റൊരു നഗരത്തിലെ ഭക്ഷണശാലയിൽ എത്തി ഭക്ഷണം കഴിച്ചിരുന്നു.ഈ കുടുംബത്തിൽ നിന്നും ആ ഹോട്ടലിൽ എത്തിയ ഒന്പതുപേർക്ക് ആണ് കൊവിഡ് ബാധിച്ചത്.വിശദമായ പഠനത്തിൽ മനസിലായത് പതിനഞ്ച് അടി അകലത്തിൽ ഇരുന്നവർക്കു പോലും രോഗം ബാധിച്ചു എന്നാൽ തൊട്ടടുത്തിരുന്ന ചിലർക്ക് വന്നതുമില്ല.ആ ഹോട്ടലിലെ പ്രത്യേക എയർ ഫ്‌ളോയും സിറ്റിങ് രീതിയും കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

പുറം രാജ്യങ്ങളിലെ ഭക്ഷണശാലകളിൽ ഇപ്പോൾ ഗ്ലാസ് ഷീറ്റ് കൊണ്ടുള്ള വേർതിരിവുകൾ കാണാറുണ്ട്.ഒരാൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ വലിയ അപകടം ഉണ്ടാകാതെ ഇത് സംരക്ഷണം നൽകാം.

പല സ്ഥലങ്ങളിലെയും ഭക്ഷണശാലകൾ ഓപ്പൺ റെസ്റ്റോറന്റുകളാക്കി.

എന്നാൽ നമ്മുടെ കേരളത്തിൽ അതിനുള്ള സാദ്ധ്യതകൾ കുറവായതിനാൽ എന്തെല്ലാം ചെയ്യാൻ കഴിയും എന്ന് ആദ്യം മനസിലാക്കുക.എല്ലാ സംവിധാനങ്ങളും അടച്ചിട്ടു വീട്ടിലിരിക്കുകയല്ല രോഗത്തിനൊപ്പം എങ്ങനെ ജീവിക്കാം എന്ന് തിരിച്ചറിയുക.

ഹോട്ടൽ നടത്തിപ്പുകാരും സന്ദർശകരും ഒരേപോലെ ജാഗരൂകരായിരിക്കുക.ഹോട്ടലുകളിൽ ആളുകൾ തിങ്ങിനിറയാതെ കട നടത്തിപ്പുകാർ നോക്കണം. വഴിയോര ഭോജനശാലകൾക്ക് മുന്നിൽ ആൾക്കൂട്ടം പാടില്ല.കൈകൾ ഇടക്കിടക്ക് വൃത്തിയാക്കുക,സാമൂഹിക അകലം പാലിക്കുക,മാസ്ക് ധരിക്കുക.ഹോട്ടലിലേക്ക് കയറുന്നതിനു മുന്നിലായി തന്നെ ഒരു ബ്രെക് ത ചെയിൻ കൗണ്ടർ ഉണ്ടായിരിക്കുക എന്നിവ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ ആണ്.

വായു സഞ്ചാരമാണ് ഏറ്റവും പ്രധാനം. വെന്റിലേഷൻ ഉണ്ടാകണം എന്നത് കടയുടമകൾ ശ്രദ്ധിക്കുക ,തുറന്നിടാവുന്ന ജനാലകൾ തുറന്നു തന്നെ ഇടുക ,മേശകൾ തമ്മിൽ കൃത്യമായ അകലം പാലിക്കുക.ഹോട്ടൽ ജോലിക്കാർ കോവിഡ് വാർഡിലെ സ്റ്റാഫിനെപ്പോലെ ശ്രദ്ധിക്കുക.നിങ്ങള്ക്ക് പരിചയമില്ലാത്ത സന്ദർശകർക്ക് രോഗലക്ഷണമില്ലെങ്കിലും രോഗം ഉണ്ടാകാം .അത് നിങ്ങളിലേക്ക് പകരാം,നിങ്ങളിൽ നിന്നും അടുത്ത സന്ദര്ശകരിലേക്കും പകരാം.മാസ്കില്ലാതെയുള്ള ഇടപെടലുകൾ ഒഴിവാക്കുക.സാമൂഹിക അകലം പാലിക്കുക.

ഭക്ഷണം കഴിക്കാൻ പോകുന്നവർ ഹോട്ടലിൽ പ്രവേശിച്ച ഉടൻ തന്നെ മാസ്ക് മാറ്റി സംസാരം തുടങ്ങാൻ വരട്ടെ .ഭക്ഷണം വന്നതിനു ശേഷം മാത്രം മാസ്ക് മാറ്റുക.ഏറ്റവും അത്യാവശ്യ കാര്യങ്ങൾ മാത്രം സംസാരിക്കുക.ഭക്ഷണം കഴിച്ച ശേഷം വേഗം തന്നെ തിരികെ ഇറങ്ങുക.ഭക്ഷണശേഷമുള്ള സൊറപറച്ചിലും കൂട്ടംകൂടലും ഒഴിവാക്കുക .പൈസയുടെ അല്ലെങ്കിൽ നോട്ടുകളുടെ ക്രയവിക്രയം ഒഴിവാക്കി ഡിജിറ്റൽ ട്രാൻസാക്ഷൻ നടത്തിയാൽ കൂടുതൽ നല്ലത്.പ്രായാധിക്യവും മറ്റ് രോഗാവസ്ഥയും ഉള്ളവരിലാണ് രോഗം മാരകമാവുന്നത്. ഇത് കരുതലോടെ മുന്നോട്ട് കൊണ്ടുപോകണം. എല്ലാവരും ഇത് ശ്രദ്ധിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News