‘അന്നുമിന്നും അനിയനെ ചേർത്തുപിടിക്കുന്ന ചേട്ടൻ’; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന ചിത്രങ്ങള്‍

മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ് ഫാസില്‍ കുടുംബത്തിലെ തന്നെ ഫഹദ് ഫാസിലും ഫര്‍ഹാനും നസ്രിയയുമെല്ലാം.

മലയാളത്തിന്റെ പ്രിയ സംവിധായകൻ ഫാസിലിന്റെ മക്കളായ ഫഹദിന്റെയും ഫർഹാന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വെെറലാകുന്നത്. അനിയനെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ഫഹദിന്‍റെ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് ക‍ഴിഞ്ഞു.

അന്നുമിന്നും അനിയനെ ചേർത്തുപിടിക്കുന്ന ചേട്ടൻ എന്നാണ് ചിത്രത്തിന് ആരാധകർ നൽകിയ കമന്റ്.

ഫാസിൽ മലയാളിക്ക് സമ്മാനിച്ച പുണ്യമാണ് മോഹൻലാൽ  പലരും വിശേഷിപ്പിക്കാറുണ്ട്.  കാരണം അദ്ദേഹം സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻലാലിന്റെ സിനിമാ അരങ്ങേറ്റം.

മണിച്ചിത്രത്താഴ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, പപ്പയുടെ സ്വന്തം അപ്പൂസ്, എന്റെ സൂര്യപുത്രിക്ക് തുടങ്ങി എത്രയോ സിനിമകളാണ് ഫാസില്‍ മലയാളിക‍ള്‍ക്ക് സമ്മാനിച്ചത്.

മലയാള സിനിമയ്ക്ക് ഫാസില്‍ നല്‍കിയ മറ്റൊരു സമ്മാനമാണ് മകന്‍ ഫഹദ് ഫാസില്‍. ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലേക്ക് എത്തിയത്. ആദ്യ ചിത്രം പരാജയമായിരുന്നെങ്കിലും ഫഹദിന്‍റെ രണ്ടാം വരവില്‍ മലയാളികളുടെ നെഞ്ചകം കീ‍ഴടക്കിയ താരമാണ് ഫഹദ്.

ഫഹദിന് പിന്നാലെ സഹോദരൻ ഫർഫാനും സിനിമാ രംഗത്തെത്തി. രാജീവ് രവി സംവിധാനം ചെയ്ത് 2014-ല്‍ റിലീസ് ആയ ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയായിരുന്നു ഫര്‍ഹാന്‍റെ സിനിമാ പ്രവേശം. ആസിഫ് അലി നായകനായ അണ്ടർവേൾഡിലും ഫർഹാൻ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

എന്നാല്‍ ഫാസിലിന്റെ മക്കളില്‍ ഫഹദിനേക്കാളും ഫര്‍ഹാനെക്കാളും മുന്‍പ് സിനിമയില്‍ അരങ്ങേറിയ മറ്റൊരാളുണ്ട്, ഫാസിലിന്റെ മകള്‍ ഫാത്തിമ ഫാസില്‍.

1987-ല്‍ പുറത്തിറങ്ങിയ ഫാസില്‍ സംവിധാനം ചെയ്ത ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന മമ്മൂട്ടി ചിത്രത്തില്‍ നായിക സുഹാസിനിയുടെ കുട്ടിക്കാലമായിരുന്നു ഫാത്തിമ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News