പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച സംഭവത്തില്‍ നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.

കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ സുദേവനോടാണ് നെയ്യാര്‍ ഡാം ഗ്രേഡ് എസ്‌ഐ ഗോപകുമാര്‍ മോശമായി പെരുമാറിയത്. പരാതി നോക്കാന്‍ മനസില്ലായെന്നും ഞങ്ങള്‍ അനാവശ്യം പറയുമെന്നും ഭീഷണിപെടുത്തുന്ന വീഡിയോ പുറത്തുവന്നതോടെയാണ് നടപടി.

ഞായറാഴ്ചയാണ് സുദേവന്‍ ആദ്യം പരാതി നല്‍കിയത്. അന്ന് പൊലീസ് വിവരങ്ങള്‍ തേടി. എന്നാല്‍ കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവന്‍ സ്റ്റേഷനിലെത്തിയത്. അപ്പോഴാണ് ഗോപകുമാര്‍ അപമര്യാദയായി പെരുമാറിയത്.

‘പരാതി കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല. നിന്റെ അച്ഛന്‍ മദ്യപിച്ചിട്ടുണ്ട്. നിന്റെ അച്ഛന്‍ വരുമ്പോള്‍ ഊതിക്കാന്‍ ഞാന്‍ സാധനവും കൊണ്ട് ഇരിക്കാം. പൊലീസ് സ്റ്റേഷന്‍ ഇങ്ങനെ തന്നെയാണ്. പരാതി നോക്കാന്‍ മനസില്ല. ഞങ്ങള്‍ അനാവശ്യം പറയും. നീ വേറെ പോലീസ് സ്റ്റേഷനില്‍ പോടെയ്. ഭീഷണിപ്പെടുത്തും. അടിക്കാന്‍ വരും. ഇങ്ങനെയേ പറ്റൂ’ – എന്നാണ് ഭീഷണിപെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here