‘ഗർഭം ഒരസുഖവുമല്ല’; വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടാത്തത് എന്തുകൊണ്ടാണെന്ന് തുറന്ന് പറഞ്ഞ് കരീന

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം കരീന കപൂർ. മൂത്ത മകൻ തൈമൂറിന് കൂട്ടായി ഒരാൾ കൂടി വരുന്ന കാര്യം കരീനയും സെയ്ഫ് അലി ഖാനും ചേര്‍ന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. ഇക്കഴിഞ്ഞ ഓ​ഗസ്റ്റിലാണ് കരീന ​ഗർഭിണിയാണെന്ന വാർത്ത പങ്കുവെക്കുന്നത്. ​

തന്‍റെ ഗര്‍ഭകാലം ആഘോഷമാക്കിയാണ് താരം കയ്യടി വാങ്ങിയത്. മൂത്ത കുഞ്ഞിനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ പൊതുവേദികളില്‍ സജീവമായിരുന്നു കരീന. ഇത് വാര്‍ത്തകളില്‍ ഇടം പിടിക്കുകയം ചെയ്തിരുന്നു. തൈമുറിനെ ​ഗർഭം ധരിച്ച കാലത്തുടനീളം സിനിമകളും ഫാഷൻ റാംപുകളുമായി താരം തിരക്കിലായിരുന്നു. 2016ലാണ് സെയ്ഫിനും കരീനയ്ക്കും തൈമുർ പിറക്കുന്നത്. ​

ഇപ്പോ‍ഴിതാ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗര്‍ഭകാലത്തെക്കുറിച്ചുള്ള തന്‍റെ കാ‍ഴ്ച്ചപ്പാട് തുറന്ന് പറയുകയാണ് താരം.

ഒതുങ്ങിയിരിക്കുന്നില്ലെന്നു വീട്ടുകാരും പറയാറുണ്ടെന്നാണ് കരീന പറയുന്നത്. ഒരിടത്തും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന കരീനയെ കളിയാക്കാൻ, പാന്റിനുള്ളിൽ ഉറുമ്പു കയറിയതുപോലെയാണ് എന്നാണത്രേ വീട്ടുകാർ പറയാറുള്ളത്.

പ്രതീക്ഷിക്കാതെയാണ് മഹാമാരി പടർന്നുപിടിച്ചത്. ഏപ്രിൽ മാസത്തെ ലാൽ സിങ് ഛദ്ദയുടെ ഷൂട്ട് തീരേണ്ടതായിരുന്നു. ​എങ്കിലും തന്റെ ഉത്തരവാദിത്തത്തിൽ നിന്ന് വിട്ടുനിന്നില്ല. അതൊരു ധീരമായ നീക്കമാണെന്ന് തോന്നുന്നു- കരീന പറയുന്നു.

എല്ലാ സുരക്ഷാമുന്നൊരുക്കങ്ങളും പാലിച്ച് ജോലി ചെയ്യാൻ ശ്രമിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും താരം പറയുന്നു. ​ഗർഭം എന്നത് ഒരസുഖവുമല്ല, ഇതാണ് സാഹചര്യം എന്നു പറഞ്ഞ് ജോലി ചെയ്യാതിരിക്കാൻ കഴിയില്ല. ഞാൻ അത്തരത്തിലുള്ള ആളുമല്ല. ഞാൻ ജോലിയെ ആസ്വദിക്കുന്നയാളാണ്- കരീന പറയുന്നു.

സിനിമയിലും മറ്റു ചടങ്ങുകളിലുമൊക്കെയായി ഇപ്പോ‍ഴും താരം സജീവമാണ്. കൊവിഡ് കാലത്തും വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടാതെ
തന്‍റെ പ്രൊഫഷനിൽ സജീവമായി തുടരുകയാണ് കരീന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here