പഞ്ചസാരയും മുട്ടയും മൈദയും വേണ്ട; ഹെല്‍ത്തി കേക്ക് റെസിപ്പി പങ്കുവച്ച് റിമി ടോമി

വീണുകിട്ടിയ ലോക്ക് ഡൗൺ കാലം കുടുംബത്തിനൊപ്പം ആഘോഷിക്കുകയാണ് താരങ്ങളെല്ലാം. എന്നാല്‍ തന്‍റെ ലോക്ഡൗണ്‍ കാലം
ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനും കുക്കിംഗ് പരീക്ഷണങ്ങള്‍ക്കുമായി മാറ്റി വയ്ക്കുകയായിരുന്നു റിമി ടോമി. ലോക്ക്ഡൗൺ കാലത്ത് ഒരു യൂട്യൂബ് ചാനലും റിമി ടോമി ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ, രുചികരമായ ഒരു കേക്ക് റെസിപ്പിയാണ് റിമി പങ്കുവയ്ക്കുന്നത്. പഞ്ചസാരയും മുട്ടയും മൈദയുമൊന്നും ചേർക്കാതെ വളരെ എളുപ്പം വീട്ടിൽ ഉണ്ടാക്കാവുന്ന ഒരു​ ഹെൽത്തി ഫ്രൂട്ട് കേക്കാണ് റിമി പരിചയപ്പെടുത്തുന്നത്.

ലോക്ഡൗണ്‍ കാലത്ത് ദിവസവും എന്തെങ്കിലുമൊക്കെ പുതിയ വിഭവങ്ങൾ പരീക്ഷിക്കുകയാണ് താനെന്നാണ് റിമി പറയുന്നത്.

റിമി നാടൻ ബീഫ് റോസ്റ്റ് ഉണ്ടാക്കുന്ന ഒരു വീഡിയോയും അടുത്തിടെ പങ്കുവച്ചിരുന്നു. ചിക്കൻ റോസ്റ്റ്, പെപ്പർ ചിക്കൻ, ഫിഷ് കറി, ഡേറ്റ്സ് പിക്കിൾ എന്നിവ ഉണ്ടാക്കുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News