ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ആദരം അര്‍പ്പിച്ച് യുഎഇ. ഇതിഹാസ താരത്തിന്‍റെ ചിത്രങ്ങള്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ തെളിയിച്ചാണ് യുഎഇ ആദരം അര്‍പ്പിച്ചത്.
ഇന്നലെ വൈകിട്ടാണ് ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ മറഡോണയുടെ ചിത്രം ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്. ”ഇതിഹാസമായ ഡിയേഗോ മറഡോണയ്ക്ക് ആദരം അര്‍പ്പിക്കുന്നു, അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു,”ബുര്‍ജ് ഖലീഫയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
نضيء #برج_خليفة الليلة لنستذكر مسيرة النجم الاستثنائي دييجو مارادونا الذي رحل عن عالمنا#BurjKhalifa pays tribute to the legendary #DiegoMaradona. May his soul rest in peace. pic.twitter.com/aePQtwIpKZ
— Burj Khalifa (@BurjKhalifa) November 27, 2020
കഴിഞ്ഞദിവസം ദുബായിലെ സബീല്‍ സ്‌റ്റേഡിയത്തിലെ സ്‌ക്രീനിലും മറഡോണയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അല്‍ വാസല്‍, ഫുജൈറ ടീമുകള്‍ തമ്മിലുള്ള മത്സരത്തിന്റെ കിക്കോഫിനു തൊട്ടു മുന്‍പായിരുന്നു ഇത്. ഇരു ക്ലബ്ബുകളുടെയും പരിശീലകനായും ദുബായ് സ്‌പോര്‍ട്‌സ് ഓണററി അംബാസഡറായിരുന്ന മറഡോണയ്ക്ക് യുഎഇയില്‍ നിരവധി ആരാധകാരാണുള്ളത്.

Get real time update about this post categories directly on your device, subscribe now.