പ്രഭാസിനോടൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ജയറാം

മലയാളികളുടെ പ്രിയതരമാണ് ജയറാം .അന്യഭാഷാ ചിത്രങ്ങളിലും ജയറാം തന്റെ സ്ഥാനം ഉറപ്പിച്ച നടൻ തന്നെയാണ് .ജയറാമും ബാഹുബലി താരം പ്രഭാസും ഒന്നിക്കുന്നു എന്നതാണ് പുതിയ വാർത്ത .രാധേ ശ്യാമിലൂടെയാണ് ഇരുതാരങ്ങളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ജയറാം തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.പ്രഭാസിനോടൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് താനെന്നായിരുന്നു ജയറാമിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ജയറാമിന്‍റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് ഇത്. അനുഷ്‍ക ഷെട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ‘ഭാഗ്മതി’ (2018) ആയിരുന്നു ജയറാമിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം. അല്ലു അര്‍ജുന്‍ നായകനായ ‘അല വൈകുണ്ഠപുരമുലോ’യിലും ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇരുചിത്രങ്ങളും ബോക്സ് ഓഫീസില്‍ വന്‍ വിജയങ്ങളായിരുന്നു ഇതിനെത്തുടര്‍ന്ന് ആണ് ഇപ്പോൾ പ്രഭാസിനൊപ്പമുള്ള ചിത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here