കര്‍ഷര്‍ക്കായി ഭക്ഷണമൊരുക്കി ദല്‍ഹിയിലെ മുസ്‌ലീം പള്ളികള്‍ :അരാജകത്വത്തിനിടയിലും പ്രത്യാശ നല്‍കുന്ന വാര്‍ത്ത:

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്ന കര്‍ഷര്‍ക്കായി ഭക്ഷണമൊരുക്കി ദല്‍ഹിയിലെ മുസ്‌ലീം പള്ളികള്‍.ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എല്ലാറ്റിനുമുപരിയാണ് മനുഷ്യത്വം എന്ന് ടാഗ് ചെയ്ത് നിരവധി പേര് ചിത്രം പങ്കുവെക്കുന്നു

‘ ദല്‍ഹിയിലെ നിരവധി പള്ളികള്‍ പഞ്ചാബില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ കര്‍ഷകര്‍ക്കായി ഭക്ഷണം വിളമ്പുകയാണ്. സി.എ.എ-എന്‍.ആര്‍.സി പ്രതിഷേധ സമയത്ത് കര്‍ഷകര്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. ഞങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു. മനുഷ്യരാശിക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഞങ്ങളുടെ അവസരമാണ് ഇത്. ഈ അനുകമ്പയും ഐക്യവുമാണ് അസഹിഷ്ണുതയുള്ള ഭരണാധികാരികളെ അലട്ടുന്നത്’, മുഹമ്മദ് അജ്മല്‍ ഖാന്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ


ദല്‍ഹിയിലെ വിവിധ പള്ളികളില്‍ ഭക്ഷണം തയ്യാറാക്കുന്നതിന്റെ വിശദ വിവരങ്ങൾ പങ്കുവെച്ച് സാമൂഹ്യ പ്രവര്‍ത്തകനായ നദീം ഖാനും ഉണ്ട്

കര്‍ഷകര്‍ ബന്ധപ്പെടേണ്ടത് എങ്ങനെയാണെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇദ്ദേഹം പങ്കുവെച്ചത്. ദല്‍ഹിയിലെ വിവിധ പള്ളികളില്‍ ഭക്ഷണത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സാഹചര്യം ആവശ്യപ്പെടുന്നിടത്തോളം കാലം സൗജന്യ ഭക്ഷണവിതരണം നടത്താന്‍ തങ്ങള്‍ തയ്യാറാണെന്നുമാണ് ഇവര്‍ അറിയിച്ചത്.


ഭക്ഷണം വേണ്ട കര്‍ഷകര്‍ക്ക് ബന്ധപ്പെടാനായി പള്ളികളുടെ മൊബെല്‍ നമ്പറും ഇവര്‍ പങ്കുവെക്കുന്നുണ്ട്.അരാജകത്വത്തിനിടയിലും പ്രത്യാശ നല്‍കുന്ന വാര്‍ത്ത എന്നാണ് ചിലര്‍ ട്വിറ്ററില്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News