ബാഹുബലിയെന്ന ബ്രഹ്‌മാണ്ഡ സിനിമയിലെ പൽവാൾ ദേവൻ എന്ന കഥാപാത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയുടെ പ്രിയ താരമായി മാറിയ നടനാണ് റാണ ദഗ്ഗുപതി. അടുത്ത സുഹൃത്തായ മേഹീകയുമായുള്ള വിവാഹ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആഗസ്റ്റ് 8 ന് ഹൈദരാബാദിൽ വച്ചായിരുന്നു റാണ- മിഹീക വിവാഹചടങ്ങുകൾ നടന്നത്.
എന്നാൽ തന്റെ ആരോഗ്യം സംബന്ധിച്ച് റാണ ദഗ്ഗുപതി നടത്തിയ വെളിപ്പെടുത്തൽ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നടി സാമന്ത അക്കിനേനി അവതാരകയായ സാം ജാം എന്ന പരിപാടിയിലാണ് കരഞ്ഞുകൊണ്ട് റാണ വേദനിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
വൃക്കകൾ തകരാറിലായി രക്തസമ്മർദം കൂടിയപ്പോൾ മുപ്പതുശതമാനം വരെ മരണത്തിനു സാധ്യതയുണ്ടായിരുന്നുവെന്ന് റാണ പറഞ്ഞു.ഏറെ വികാരധീനനായാണ് താരം അസുഖത്തെക്കുറിച്ച് പറഞ്ഞത്. ജീവിതം അതിവേഗതയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്ന് പോസ് ബട്ടൺ അമർത്തിയതു പോലെയായിരുന്നു. തകരാറിലായ കിഡ്നികളും ഹൃദയത്തിനും പ്രശ്നങ്ങൾ, ബിപി കൂടി സ്ട്രോക്ക് വരാൻ 70 ശതമാനം സാധ്യത, 30 ശതമാനം മരണ സാധ്യതവരെയുണ്ടായിരുന്നുവെന്നാണ് റാണ തുറന്നു പറഞ്ഞത്.
ചുറ്റുമുള്ള ആളുകൾ തകർന്നുക്കൊണ്ടിരിയ്ക്കുന്ന സമയത്തു ഒരു പാറപോലെ ഉറച്ച് നിന്ന റാണ ഒരു സൂപ്പർ ഹീറോയാണെന്ന് പരിപാടിയുടെ അവതാരകയും നടിയുമായ സാമന്ത പറയുകയുണ്ടായി. റാണയുടെ വാക്കുകൾ പ്രേക്ഷകരെയും വികാരാധീനരാക്കിയിരുന്നു..റാണയുടെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ് സാമന്ത

Get real time update about this post categories directly on your device, subscribe now.