ഉപാധികളോടെ ചര്‍ച്ചയെന്ന് അമിഷാ; തുറന്ന മനസോടെ സമീപിക്കൂ എന്ന് കര്‍ഷകര്‍

കര്‍ഷകരുടെ പ്രതിഷേധം ശക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ മയപ്പെടുന്നു. അനുദിനം അനേകം ആളുകളാണ് സമര സ്ഥലത്തേക്ക് ഒ‍ഴുകിക്കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി അമിത് ഷാ രംഗത്തെത്തിയത്. തങ്ങള്‍ നിര്‍ദശിക്കുന്ന സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ ചര്‍ച്ചയാവാമെന്നാണ് അമിഷാ ഇന്നലെ പ്രതികരിച്ചത്.

നോര്‍ത്ത് ഡല്‍ഹി ബുരാരി ശാന്ത് നിരങ്കാരി മൈതാനത്തേക്ക് കര്‍ഷകര്‍ സമരം മാറ്റണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. കര്‍ഷക സംഘടനകള്‍ക്ക് ഡിസംബര്‍ മൂന്നിന് മുമ്പ് ചര്‍ച്ച നടത്തണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ എത്രയും പെട്ടെന്ന് വലിയൊരു നിര്‍മ്മിത സ്ഥലത്തേക്ക് സമരം മാറ്റണം. എങ്കില്‍ അടുത്ത ദിവസം തന്നെ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്ത് ചര്‍ച്ച നടത്താമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഈ തണുപ്പത്ത് പലയിടങ്ങളിലും കര്‍ഷകര്‍ ട്രാക്ടറിലും ട്രോളികളിലുമാണ് താമസിക്കുന്നത്. നിങ്ങളെ വലിയ മൈതാനത്തേക്ക് മാറ്റാന്‍ ഡല്‍ഹി പൊലീസ് തയ്യാറാണ്. ദയവ് ചെയ്ത് അവിടേക്ക് പോകണം. അവിടെ നിങ്ങള്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാന്‍ പൊലീസ് അനുവാദം നല്‍കും.

അമിത് ഷാ
ആഭ്യന്തരമന്ത്രിയുടെ നിബന്ധനയോട് പ്രതികരിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ പഞ്ചാബ് സംസ്ഥാന അദ്ധ്യക്ഷന്‍ ജഗ്ജീത് സിങ് രംഗത്തെത്തി.

ഉപാധി വെച്ച് ഒരു മുന്‍കൂര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് അമിത് ഷാ. അത് നല്ലതല്ല. തുറന്ന ഹൃദയത്തോടെ നിബന്ധനകളില്ലാതെയായിരുന്നു അദ്ദേഹം ചര്‍ച്ചയ്ക്ക് വിളിക്കേണ്ടിയിരുന്നതെന്ന് ജഗ്ജീത് സിംഗ് പ്രതികരിച്ചു.

ആഭ്യന്ത്ര മന്ത്രി ചര്‍ച്ചയ്ക്ക് വി‍ളിച്ചതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ ഇന്ന് രാവിലെ ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നും കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News