നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കുവൈത്ത്; 60 ക‍ഴിഞ്ഞ പ്രവാസികള്‍ക്ക് രാജ്യം വിടേണ്ടിവരും

കര്‍ശന നിയന്ത്രണങ്ങളുമായി കൂവൈത്ത്. 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ തൊ‍ഴില്‍ താമസ വിസകള്‍ പുതുക്കേണ്ടതില്ലെന്നാണ് കുവൈത്തിന്‍റെ തീരുമാനം. ഈ തീരുമാനം പ്രായോഗികമാവുന്നതോടെ 70000ല്‍ അധികം പ്രവാസികള്‍ക്ക് കുവൈത്തില്‍ നിന്ന് അടുത്ത വര്‍ഷത്തോടെ മടങ്ങേണ്ടിവരും.

രാജ്യത്തെ തൊഴിൽ മേഖലയിൽ തദ്ദേശീയ വത്കരണം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ കുവൈത്ത് പ്രഖ്യാപിച്ചിരുന്നു.

60 വയസിന് മുകളില്‍ പ്രായമുള്ള ഹൈസ്‌കൂളോ അതില്‍ താഴെയോ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ തൊഴിൽ, താമസ പെർമിറ്റുകൾ പുതുക്കി നൽകില്ലെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി അറിയിച്ചതായാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു.

2021 ജനുവരിയിലാണ് പുതിയ ചട്ടം പ്രാബല്യത്തിൽ വരുന്നത്. എന്നാൽ 60 കഴിഞ്ഞ പ്രവാസികളുടെ മക്കൾ കുവൈത്തിലുണ്ടെങ്കിൽ അവർക്കൊപ്പം അവിടെ കഴിയുന്നതിന് തടസ്സമില്ലെന്നും ഇത് സംബന്ധിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News