തെരഞ്ഞെടുപ്പ് ഗോദയില്‍ കഥാപ്രസംഗത്തെയും പ്രചാരണായുധമാക്കി ഡോ. വസന്തകുമാര്‍ സാംബശിവന്‍

തെരഞ്ഞെടുപ്പ് പ്രചരണത്തിന് കഥാ പ്രസംഗത്തെ ആയുധമാക്കി പുരോഗമനകലാസംഘം. പ്രശസ്ഥ കാഥികൻ ഡോ.വസന്തകുമാർ സാംബശിവനാണ് നാണിജയിച്ചു എന്ന കഥയെ വോട്ടർമാർക്കായി പാടുന്നത്.

ഗ്രാമീണ കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ഒ. നാണു ഉപാദ്ധ്യായൻ രചിച്ച കാവ്യ കൃതിയുടെ രാഷ്ട്രീയ കഥാ പ്രസംഗാവിഷ്കരണമാണ് “നാണി ജയിച്ചു”.

1957ലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒരു സ്ത്രീ മനസ്സിൻ്റെ പ്രതീകമാണ് നാണി.തൻ്റെ നാടുഭരിക്കാൻ ആരു വരണമെന്ന നല്ല തെളിമയുള്ള തീരുമാനം കൈക്കൊണ്ടവൾ ആണ് നാണി. നിലവിലുള്ള സൽഭരണ നേട്ടങ്ങൾ തമസ്കരിക്കാൻ ബഹളവും കോലാഹലവും വിവാദങളും സൃഷ്ടിക്കുന്ന പ്രതിപക്ഷത്തെക്കുറിച്ച് കാഥികൻ പറയുന്നു.

”ഇടതുപക്ഷം വരും എല്ലാം ശരിയാകും” എന്ന് അവൾ ഉറച്ച് വിശ്വസിക്കുന്നു.

ഹരിത കേരളം,എല്ലാവർക്കുംപാർപ്പിടം,നല്ല റോഡുകൾ,ബൈപ്പാസുകൾ,പാലങ്ങൾ,പവർ കട്ടില്ലാതെ സമൃദ്ധമായി വൈദ്യുതി പൊതു വിദ്യാലയങ്ങൾക്ക് അഭിവൃദ്ധി, പ്രകൃതിദുരന്തത്തെ ധീരമായി നേരിട്ടത്,നിപ്പ – കോവിഡ് വൈറസുകളെ നേരിട്ട രീതി,സൗജന്യ റേഷനും,കിറ്റും,ഉദാരമായ ക്ഷേമപെൻഷൻ തുടങ്ങിയ നേട്ടങ്ങളെ ചൂണ്ടികാണിച്ച് നാണിയിലൂടെ പറയുന്ന ഡോ.വസന്തകുമാർ സാംബശിവൻ്റെ കഥാപ്രസംഗം ഇതിനകം ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News