‘ഇതാണല്ലേ, ശരിക്കുള്ള ഉപയോഗം? ഇവർ കൈയ്യടി അർഹിക്കുന്നു’; ദില്ലി പൊലീസിനെ പരിഹസിച്ച് തപ്സി പന്നു

കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ദില്ലിയിലെ സ്റ്റേഡിയങ്ങള്‍ ആവശ്യപ്പെട്ട ദില്ലി പൊലീസിന്‍റെ നടപടിയില്‍ പ്രതികരിച്ച് നടി തപ്സി പന്നു. ട്വിറ്റര്‍ വ‍ഴിയാണ് പൊലീസ് നടപടിയില്‍ തപ്സി തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്

‘ഇതാണല്ലേ, ശരിക്കുള്ള ഉപയോഗം? ഇവർ കൈയ്യടി അർഹിക്കുന്നു’, ആക്ഷേപരൂപത്തിൽ നടി പ്രതികരിച്ചു. എൻ ഡി ടി വിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് തപ്‌സിയുടെ പ്രതികരണം.

കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനായാണ് ദില്ലി പൊലീസ്. ദില്ലിയിലെ 9 സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കാനാണ് പൊലീസ് ശ്രമം. ഇതിനായി ദില്ലി സര്‍ക്കാറിന്‍റെ അനുമതി തേടിയെങ്കിലും സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

യുപി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്നത്. അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് പ്രതിഷേധത്തിലുള്ളത്. പൊലീസിന്റെ പ്രതിരോധങ്ങളെ എതിര്‍ത്ത് ഏത് വിധേനയും മാര്‍ച്ച് പൂര്‍ത്തിയാക്കുമെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.

കര്‍ഷക പ്രതിഷേധം കടുത്തതിന് പിന്നാലെ കേന്ദ്ര കൃഷിമന്ത്രി ഡിസംബര്‍ മൂന്നിന് പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിലും സമവായങ്ങള്‍ക്ക് തയ്യാറല്ലെന്നാണ് കര്‍ഷകരുടെ നിലപാട്. മുമ്പ് പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഒരിക്കല്‍പോലും വാക്കുപാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കര്‍ഷകര്‍ തുറന്നടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News