കെജ്‌രിവാളിനെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ :കെജ്‌രിവാളിനെ തിരിച്ചറിയാന്‍ വൈകിപ്പോയി

കെജ്‌രിവാളിനെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ.ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ സ്വഭാവം തിരിച്ചറിയാന്‍ സാധിക്കാത്തതില്‍ താന്‍ ഏറെ ദുഃഖിക്കുന്നു എന്ന് മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യംപറഞ്ഞത്.

കെജ്‌രിവാളിന്റെ സ്വഭാവം നേരത്തെ അറിയുമായിരുന്നെങ്കില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ അദ്ദേഹത്തെ അനുവദിക്കുമായിരുന്നില്ല. ആദ്യ ഘട്ടത്തില്‍ മുന്നോട്ട് വെച്ച ആശയങ്ങളുമായി ആം ആദ്മിക്ക് മുന്‍പോട്ട് പോകാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി അവര്‍ക്ക് മാറാന്‍ സാധിക്കുമായിരുന്നു.മുൻപും കെജ്‌രിവാളിനെതിരെ സമാനമായ വിമര്‍ശനങ്ങള്‍ പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ചിരുന്നു.

ആം ആദ്മി പാര്‍ട്ടിയെ ഒരു പ്രാദേശിക പാര്‍ട്ടിയുടെ നിലവാരത്തില്‍ എത്തിച്ചു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രീതിയില്‍ തന്നെയാണ് കെജ്‌രിവാളും മുന്നോട്ട് പോകുന്നത്.2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമാണ് കെജ്‌രിവാളിന് പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. .താൻ നേരത്തെ ശ്രദ്ധകൊടുത്തിരുന്നെങ്കില്‍ ഇതെല്ലാം തനിക്ക് നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു എന്നും പ്രശാന്ത് ഭൂഷൺ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News