അന്ന് വേദനിപ്പിച്ച കാര്യമൊക്കെ ഇന്നിപ്പോള്‍ തമാശ:ജീവിതത്തിലെ ഓരോ പാഠത്തില്‍ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്:ശാന്തി കൃഷ്ണ,

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശാന്തി കൃഷ്ണ. നിദ്രയെന്ന ഭരതന്‍ ചിത്രത്തിലൂടെയായിരുന്നു ശാന്തി കൃഷ്ണ അഭിനയ രംഗത്ത് അരങ്ങേറ്റം നടത്തിയത്.മറ്റു ഭാഷകളിലും അഭിനയിച്ചിരുന്ന താരം മംഗളം നേരുന്നു എന്ന ചിത്രത്തിന് ശേഷം അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു.ശ്രീനാഥുമൊത്തുള്ള വിവാഹത്തോടെയായിരുന്നു ശാന്തി കൃഷ്ണ അഭിനയ രംഗത്തുനിന്നും ഇടവേളയെടുത്തത്. എന്നാല്‍ പിന്നീട് നയം വ്യക്തമാക്കുന്നുവെന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തി. ജെബി ജംഗക്ഷനില്‍ പങ്കെടുത്തപ്പോള്‍ പങ്കുവെച്ച വിശേഷങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

മികച്ച ചിത്രങ്ങൾ എന്നതിനൊപ്പം മികച്ച ഗാനങ്ങളാണ് താന്‍ അഭിനയിച്ച ചിത്രങ്ങളിലുണ്ടായിരുന്നതെന്ന് ശാന്തി കൃഷ്ണ ജെ ബി ജങ്ഷനിൽ പറയുന്നുണ്ട് .പാട്ടുകളാണ് മിക്കവരും ഓര്‍ത്തിരിക്കുന്നത്. എപ്പോഴും നമ്മളെ ജീവിപ്പിച്ച്‌ നിര്‍ത്തുന്നത് പാട്ടുകള്‍ കൂടിയാണ്. മംഗളം നേരുന്നുവെന്നുള്ളത് ആ ഒരു പിരീഡിലെ അവസാനത്തെ സിനിമയായിരുന്നു. ഋതുഭേദ കല്‍പ്പനയെന്ന ഗാനം ശാന്തി കൃഷ്ണ പാടുകയൂം ചെയ്തു .ഈ ചിത്രത്തിലൂടെയാണ് പ്രണയം വിവാഹത്തിലെത്തുന്നതും അഭിനയജീവിതം ഉപേക്ഷിക്കുന്നതും.ശ്രീനാഥിനെക്കുറിച്ച്‌ ശാന്തി കൃഷ്ണ പറഞ്ഞത് അത് പാസ്റ്റാണ്, കഴിഞ്ഞുപോയ കാര്യമാണ്. അങ്ങനെയാണ് താന്‍ വിശ്വസിക്കുന്നത്. ഇപ്പോഴത്തെ കാലം ആസ്വദിക്കുകയെന്നതാണ് തന്റെ പോളിസി. ഇപ്പോള്‍ പഴയകാലത്തെക്കുറിച്ച്‌ പറഞ്ഞിട്ട് കാര്യമില്ല.

പഴമയില്‍ നിന്നും മോചനം നേടിയതിന് ശേഷമായാണ് തിരിച്ചെത്തിയത്. ജീവിതത്തിലെ ഓരോ പാഠത്തില്‍ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്.ജീവിതത്തില്‍ പരാജയങ്ങളുണ്ടാവും. അത് വിജയത്തിന്റെ മുന്നോടിയായാണ്. കഴിഞ്ഞ കാലത്തെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുന്ന പ്രകൃതമല്ല തന്റേതെന്നും ശാന്തി കൃഷ്ണ പറയുന്നു. മറക്കണമെന്ന് ആലോചിക്കുന്ന കാര്യം വീണ്ടും വരാറുണ്ടെങ്കിലും അത് നിയന്ത്രിക്കാന്‍ കഴിയാറുണ്ടെന്നും താരം പറയുന്നു. നമ്മുടെ നിയന്ത്രണത്തിലാണ് ഇക്കാര്യം. മെഡിറ്റേഷനിലൂടെ മനസ്സിനെ നിയന്ത്രിക്കാനാവും. അന്ന് വേദനിപ്പിച്ച കാര്യമൊക്കെ ഇന്നിപ്പോള്‍ തമാശയായാണ് തോന്നുന്നതെന്നും ശാന്തി കൃഷ്ണ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel