കര്‍ഷകര്‍ വോട്ടുബാങ്കല്ല, അവര്‍ ഓരോരുത്തരും ഓരോ ജീവിതമാണ്; കര്‍ഷക സമരങ്ങളെ കേന്ദ്രം നേരിടുന്നത് ജനാധിപത്യ വിരുദ്ധമായി: എ വിജയരാഘവന്‍

രാജ്യത്ത് വലിയ കര്‍ഷ പ്രക്ഷോഭങ്ങളാണ് ഉയര്‍ന്നുവരുന്നതെന്ന് എ വിജയരാഘവന്‍. രാജ്യം ഇതുവരെ കാണാത്ത കര്‍ഷക ശക്തിയാണ് സംഘപരിവാര്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധമുയര്‍ത്തി തെരുവിലിറങ്ങുന്നതെന്ന് എ വിജയരാഘവന്‍.

കര്‍ഷക വിരുദ്ധ ജനവിരുദ്ധ നയങ്ങളുടെ പരിണിത ഫലമായി ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം പോലും കേന്ദ്ര സർക്കാർ പുറത്ത് വിടുന്നില്ല. രാജ്യത്ത് കർഷകനായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കുത്തകകൾക്ക് ഇന്ത്യൻ കർഷകന്‍റെ ജീവിതം നിയന്ത്രിക്കാൻ കഴിയുന്ന നിയമങ്ങളാണ് കേന്ദ്രസർക്കാർ പാസാക്കിക്കൊണ്ടിരിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കർഷക സമരങ്ങളെ ജനാധിപത്യ വിരുദ്ധമായാണ് കേന്ദ്ര സർക്കാർ നേരിടുന്നത്. കേന്ദ്ര സർക്കാർ അമിതാധികാരത്തിലേക്കുള്ള അതിവേഗ യാത്രയിലാണെന്നും രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് പിന്‍തുണയറിയിച്ചുകൊണ്ട് ഇന്ന് വൈകുന്നേരം പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും എ വിജയരാഘവന്‍.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പല ഇടങ്ങളിലും യുഡിഎഫ്-ബിജെപി രാഷ്ട്രീയ സഖ്യം രൂപപ്പെട്ടിരിക്കുകയാണെന്നും.ജമാഅത്തെ ഇസ്ലാമിയുമായി കോണ്ഗ്രസ് ഉണ്ടാക്കിയ സഖ്യത്തിന്റെ ഗുണഭോക്താക്കൾ വർഗീയ ശക്തികളാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ ഈ വിചിത്ര സഖ്യം ദേശവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും രാഷ്ട്രീയ നിലപാടുകളിലെ ചാഞ്ചാട്ടമാണ് കോണ്‍ഗ്രസിനെ എല്ലാ കാലത്തും ദുര്‍ബലമാക്കിയിട്ടുള്ളത്. അയോദ്ധ്യ വിഷയത്തിൽ കോണ്‍ഗ്രസിന്‍റെ ചാഞ്ചാട്ടപരമായ നിലപാടുകൾ അവരുടെ വിശ്വാസ്യത തകർത്തു. ഏകപക്ഷീയമായ തീരുമാനങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീർ തുറന്ന ജയിലാക്കി മാറ്റിയെന്നും എ വിജയരാഘവന്‍ പ്രതികരിച്ചു.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ വികസന മുന്നേറ്റമാണ് പിണറായി സർക്കാർ നടത്തുന്നത്. ഗെയിൽ പദ്ധതിയുടെ നടപ്പിലാക്കിയത് ഇതിന് ഉദാഹരണമാണെന്നും

യുഡിഎഫിന്‍റെ നിഷേദാത്മക നിലപാടുകൾക്ക് എതിരായിരിക്കും ഇത്തവണ ജനം വോട്ട് ചെയ്യുകയെന്നും എ വിജയരാഘവന്‍ പറഞ്ഞു. ബിജെപിയുടെ നിലപിടുകളോട് ചേർന്ന് പോകുന്നതാണ് കോണ്‍ഗ്രസ് നയം. വർഗീയ കൂട്ടായ്മയുടെ പ്രത്യയശാസ്ത്ര പശ്ചാത്തത്തിൽ വികലമായ നയങ്ങളാണ് കോണ്ഗ്രസ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും ഇടതുപക്ഷത്തിന് ഭരണ തുടർച്ച ഉറപ്പ് വരുത്തുന്നതാകും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കെഎസ്എഫ്ഇ കേരളത്തിലെ ഏറ്റവും നന്നായ് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണെന്നും നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാനുള്ള പരിശോധനകൾ നിലവിലുള്ളതാണെന്നും വിജിലൻസ് പരിശോധനയിൽ ഒരുമിച്ചിരുന്ന് ചർച്ച നടത്തുമെന്നും എ വിജയരാഘവന്‍ പറഞ്ഞു. ചർച്ചയ്ക്ക് ശേഷം വിഷയത്തില്‍ അഭിപ്രായം പറയും. പ്രതിപക്ഷ നേതാവ് പലതും പറയുമെന്നും,ഇരട്ടത്താപ്പ് അദ്ദേഹത്തിന്റെ പൊതു സ്വഭാവമാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News