ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയുടെ സഹോദരീ ഭര്‍ത്താവ് മുങ്ങിമരിച്ചു

ചാലക്കുടി പു‍ഴയില്‍ കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ ഒ‍ഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. പിള്ളപ്പാറ വഞ്ചിക്കടവിലാണ് സംഭവം. വൈറ്റില ചളിക്കവട്ടം ദീപം ലൈനില്‍ കോമ്ബാറവീട്ടില്‍ കെ.ജി. അനില്‍കുമാറാണ് (59) മരിച്ചത്. ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയുടെ സഹോദരി ഡോ. ഷീലയാണ് ഭാര്യ. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

ഷിബു ചക്രവര്‍ത്തിയടക്കം മൂന്ന് കുടുംബങ്ങളാണ് വിനോദയാത്രയ്ക്ക് എത്തിയത്. കുളിക്കുന്നതിനിടെ പുഴയിലെ വെള്ളം കൂടുതലുള്ള ഭാഗത്തേക്ക് നീങ്ങിയ അനില്‍കുമാര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പരിസരവാസികള്‍ ഉടന്‍ തെരച്ചില്‍ ആരംഭിച്ചു.

അതിരപ്പിള്ളി പൊലീസും ചാലക്കുടിയില്‍ നിന്നും ഫയര്‍ഫോഴ്‌സും തെരച്ചിലിനെത്തി. ഒരു മണിക്കൂറിനുശേഷം തൊട്ടടുത്ത കയത്തില്‍നിന്നും അനില്‍കുമാറിനെ കണ്ടെത്തി കരയ്ക്ക് കയറ്റിയെങ്കിലും മരിച്ചിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. കൊവിഡ് പരിശേധനയ്ക്ക് ശേഷം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. മകള്‍: സജന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News