കെ പി സി സി പ്രസിഡൻ്റിനെ തള്ളി എം എം ഹസ്സൻ

വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഹകരണത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍.വെൽഫെയർ പാർട്ടിയുമായ് യു ഡി എഫ് യോഗത്തിൽ ധാരണ ഉണ്ടാക്കിയതായി എം എം ഹസൻ അറിയിച്ചു ,എറണാകുളത്ത് നടന്ന യോഗത്തിലായിരുന്നു തീരുമാനമെന്നും ഹസ്സൻ .യു ഡി എഫ്ൽ റിബലുകൾ ഉണ്ട് ഇവർക്കെതിരെ നടപടി ഉണ്ടാകും. ജയിച്ചാലും തിരിച്ചെടുക്കില്ലന്നും എം എം ഹസൻ അറിയിച്ചു.

വെല്‍ഫയര്‍ പാര്‍ട്ടിയുമായി പ്രാദേശിക തലത്തില്‍ ധാരണയുണ്ട്. ഇതിന് ജില്ലാ കമ്മിറ്റികള്‍ക്ക് അനുമതി നല്‍കിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച കെ.മുരളീധരന്‍ എം.പിയുടെ പരസ്യപ്രസ്താവനകളെയും ഹസന്‍ വിമര്‍ശിച്ചിരുന്നു ,സാധാരണ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തരുതെന്ന് കെ.മുരളീധരന് എം.എം.ഹസന്‍ തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ സംസാരിക്കവേ മുന്നറിയിപ്പ് നല്‍കിയിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News