നാളെ രജനീകാന്ത് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തും എന്ന് വാർത്തകൾ

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രധാന രാഷ്ട്രീയ നീക്കങ്ങളിൽ ഒന്നാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം.നേരത്തെ രജനികാന്തിനെ കൂടെ ചേര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു.നടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനോട് കുടുംബത്തിന് വലിയ യോജിപ്പില്ലെന്നും രജനീകാന്ത് അറിയിച്ചതായി വാർത്തകൾ വന്നിരുന്നു.കോവിഡ് പശ്ചാത്തലത്തിൽ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം വൈകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എല്ലാ വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും ഉള്ള മറുപടി തിങ്കളാഴ്ച അറിയാം.

തിങ്കളാഴ്ച നടക്കാനിരിക്കുന്ന രജനി മക്കൾ മൻഡ്രത്തിന്റെ യോഗത്തിൽ രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.രജനികാന്തിന്റെ ഉടമസ്ഥതയിലുള്ള ഒരു വിവാഹ ഹാളിൽ ഒത്തുകൂടാൻ ആർ‌എം‌എം പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടമ്പാക്കത്താണിത്.രജനി മക്കൾ മൻഡ്രത്തിലെ എല്ലാ ജില്ലാ സെക്രട്ടറിമാരോടും തിങ്കളാഴ്ച രാവിലെ രാഘവേന്ദ്ര മണ്ഡപത്തിൽ സമ്മേളിക്കാൻ ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടിൽ തീർച്ചയായും ഒരു രാഷ്ട്രീയ ശൂന്യതയുണ്ട്, നാളെ ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കുന്നു,” എന്നാണ് ചെന്നൈ സെൻട്രൽ നിയോജകമണ്ഡലം ആർ‌എം‌എം സെക്രട്ടറി എ വി കെ രാജ അറിയിച്ചത്.വിവാഹ ഹാളിൽ 50 പേരെ പ്രവേശിപ്പിക്കാൻ കോടമ്പാക്കം പൊലീസിനോട് ആർ‌എം‌എം അനുമതി തേടി. പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുമെന്നും സാമൂഹിക അകലം പാലിക്കുമെന്നും അവർ ഉറപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here