തദ്ദശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ വിശാലമുന്നണി; ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്നിടത്ത് പോലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ബിജെപി

ഇടത് പക്ഷത്തിനെതിരെ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ തീവ്ര വര്‍ഗ്ഗീയവാദികളുടെയുടെ മഹസഖ്യം രൂപപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ 3000 ലെറെ വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലെന്ന് കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.

വനിതാ വാര്‍ഡുകളില്‍ പോലും പുരുഷന്‍മാരെ കൊണ്ട് നോമിനേഷന്‍ നല്‍കിയ ശേഷം പത്രിക തളളിക്കുന്ന കളളക്കളി ആണ് ബിജെപി നടത്തിയതെങ്കില്‍,ജമാ അത്തെ ഇസ്ലാളിയുടെ രാഷ്ടീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രത്യക്ഷ സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്.

പാലക്കാട് പൂക്കോട്ട് കാവ് പഞ്ചായത്തില്‍ ബിജെപിയും, കോണ്‍ഗ്രസും സംയുക്തമായി നാല് വാര്‍ഡുകളില്‍ സ്ഥാനര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്.

ബിജെപിക്ക് ശക്തിയുകാസര്‍ഗോഡ് ജില്ലയില്‍ 116 വാർഡിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ 13ൽ എട്ടിൽ മാത്രമാണ്‌ അവര്‍ മല്‍സരിക്കുന്നത് . കാസർകോട് നഗരസഭയില്‍ 15ല്‍ വാര്‍ഡുകളിലും കാഞ്ഞങ്ങാട് നഗരസഭയിലെ 10സീറ്റിലും നീലേശ്വരത്ത് 12വാർഡിലും സ്ഥാനാർഥികളില്ല. മൊഗ്രാൽപുത്തൂർ, ചെങ്കള , ബേഡകം , കയ്യൂർ ചീമേനി , ചെറുവത്തൂർ , പടന്ന, മടിക്കൈ , കിനാനൂർ -കരിന്തളം , പള്ളിക്കര , ഉദുമ പഞ്ചായത്തു വാർഡുകളിലും സ്ഥാനാർഥികളില്ല. കണ്ണൂർ ജില്ലയിലെ 1684 തദ്ദേശ വാർഡിൽ 337ലും ബിജെപിക്ക്‌ സ്ഥാനാർഥികളില്ല. മലപ്പട്ടം, ചെറുകുന്ന്‌ പഞ്ചായത്തുകളിലെ ഒരു വാർഡിലും ബിജെപി സ്ഥാനാർഥിയെ നിര്‍ത്തിയിട്ടില്ല.വയനാട്‌ജില്ലയിൽ 74 വാർഡുകളിൽ ബിജെപിക്ക്‌ സ്ഥാനാർഥികളില്ല സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ ജില്ലയായ കോ‍ഴിക്കോട് എട്ട്‌‌ ഗ്രാമപഞ്ചായത്ത്‌ വാർഡിലും രണ്ട്‌ നഗരസഭാ വാർഡിലും ബിജെപി സ്ഥാനാർഥികളില്ല.

ആകെയുള്ള 23 പഞ്ചായത്തുകളിൽ 44 വാർഡുകളിൽ ബിജെപി മത്സരിക്കുന്നില്ല. മലപ്പുറം ജില്ലയിലെ 700 വാര്‍ഡുകളിലും ബിജെപി സ്ഥാനാർഥികളില്ല. ബിജെപിക്ക്‌ പത്ത്‌ അംഗങ്ങളുള്ള താനൂർ നഗരസഭയിലെ 44 വാർഡിൽ പതിനാലിലും ഇക്കുറി സ്ഥാനാർഥികളില്ല .പാലക്കാട് ജില്ലയിലെ 1,490 വാർഡിൽ 395 ലും ബിജെപിക്ക്‌ സ്ഥാനാർഥികളില്ല. ബിജെപി –- യുഡിഎഫ്‌ ധാരണ പരസ്യമായ ജില്ലയാണ് പാലക്കാട്‌. വെള്ളിനേഴി പഞ്ചായത്തിൽ പകുതി വാർഡുകളിൽ മാത്രമാണ്‌ യുഡിഎഫും ബിജെപിയും സ്ഥാനാർഥികളെ നിർത്തിയത്‌‌.. വിളയൂർ പഞ്ചായത്തിൽ 15ൽ ആറ്‌ വാർഡിൽ മാത്രമാണ് സ്ഥാനാർഥികളുള്ളത്.

പൂക്കോട്ടുകാവ്‌ പഞ്ചായത്തിൽ ബിജെപി നാലിടത്തും കോൺഗ്രസ്‌ ഏഴിടത്തും സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. പട്ടാമ്പി നഗരസഭയിൽ ഏട്ട് സീറ്റിലും‌. ചിറ്റൂർ നഗരസഭയിൽ ഏഴ്‌ വാർഡിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല.
കൊച്ചി കോർപറേഷനിൽ നമ്പ്യാപുരം, ഈരവേലി, നസ്രേത്ത്‌ ഡിവിഷനുകളില്‍ ബിജെപിക്ക് ‌സ്ഥാനാർഥിയില്ല‌. എറണാകുളം ജില്ലാ പഞ്ചായത്തിലെ ഉദയംപേരൂരില്‍ ബിജെപി സ്ഥാനാർഥിയില്ല. . പല്ലാരിമംഗലം പഞ്ചായത്തിലെ ഒരേ ഒരു വാര്‍ഡിയില്‍ മാത്രമാണ് ബിജെപി മല്‍സരിക്കുന്നത്. ആലപ്പുഴ നഗരസഭയിലെ വട്ടയാൽ, വാടയ്ക്കൽ, പവർഹൗസ്, ലജനത്ത്, വഴിച്ചേരി വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല. പാലാ നഗരസഭയിൽ 26ൽ ഏഴിടത്തുമാത്രമാണ്‌ ബിജെപി സ്ഥാനാർഥികൾ,അതില്‍ തന്നെ മൂന്ന്‌ സീറ്റിൽ മാത്രമാണ്‌ ചിഹ്‌നത്തിൽ മത്സരം.

നിലവിൽ രണ്ട്‌ അംഗങ്ങളുണ്ടായിരുന്ന രാമപുരത്ത്‌ ഇക്കുറി നാലിടത്ത് സ്ഥാനാർഥികളില്ല. കരൂരിൽ നാലിലും കടനാടിൽ ഒമ്പതിടത്തും ഭരണങ്ങാനത്ത്‌ അഞ്ചും കൊഴുവനാലിൽ എട്ടും കിടങ്ങൂരിൽ അഞ്ച് വാർഡിലും ബിജെപി രംഗത്തില്ല. ളാലം ബ്ലോക്ക്‌ ഡിവിഷനിൽ മൂന്നിടത്ത്‌ സ്ഥാനാർഥികളില്ല. പത്തനംതിട്ട നഗരസഭയിൽ ആറ്‌ വാർഡിലും അടൂരിൽ ഒമ്പത്‌ വാർഡിലും സ്ഥാനാർഥികളില്ല.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പഴവങ്ങാടി ഡിവിഷനിലും കൊടുമൺ പഞ്ചായത്തിൽ നാല്‌ വാർഡിലും അങ്ങാടിയിലും പഴവങ്ങാടിയിലും അഞ്ചുവീതം വാർഡുകളിലും റാന്നിയിലും വടശ്ശേരിക്കരയിലും ഓരോ വാർഡിലും വെച്ചൂച്ചിറയിൽ രണ്ടിടത്തും സ്ഥാനാർഥികളില്ല. അടിമാലി ബ്ലോക്കിൽ ദേവിയാർ, പള്ളിവാസൽ, കല്ലാർ, തൊടുപുഴ ബ്ലോക്കിലെ ഏഴല്ലൂർ, മണക്കാട്, ഡിവിഷനിലും ബിജെപി സ്ഥാനാർഥികളില്ല. കട്ടപ്പന നഗരസഭ വെട്ടിക്കുഴ കവല വാർഡിലും തൊടുപുഴ നഗരസഭയിൽ നാല് വാർഡുകളിലും സ്ഥാനാർഥിയില്ല.

പുനലൂർ നഗരസഭയിലെ കാഞ്ഞിരമല, ചാലക്കോട്‌, നെടുങ്കയം, മുസാവരി, വിളക്കുവെട്ടം, തുമ്പോട്‌, കോമളംകുന്ന്‌ എന്നിവിടങ്ങളിൽ ബിജെപിക്ക്‌ സ്ഥാനാർഥിയില്ല‌. പരവൂർ, കരുനാഗപ്പള്ളി എന്നീ നഗരസഭകളിലും കൊട്ടാരക്കരയിലും മൂന്നുവാർഡിൽ വീതം എൻഡിഎ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. തിരുവനന്തപുരം
കുളത്തൂർ പഞ്ചായത്തിൽ ബിജെപിക്ക്‌ സ്ഥാനാർഥിയേയില്ല. പൊഴിയൂർ ബ്ലോക്ക്‌ ഡിവിഷനിലും സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. പലസ്ഥലങ്ങളിലും കോൺഗ്രസിൽ സീറ്റുകിട്ടാതെ ബിജെപിയിലേക്ക്‌ ചേക്കേറിയവരെയാണ്‌ മത്സരിപ്പിക്കുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News