നിപയെ പ്രതിരോധിച്ചവരും അതിജീവിച്ചവരുമായ 16 വ്യക്തികളിലൂടെ ചരിത്രത്തോട്‌ ചേർത്തുവെക്കുന്ന നിപാ :സാക്ഷികൾ, സാക്ഷ്യങ്ങൾ സമ്മാനിച്ച് ചാക്കോച്ചൻ

കോവിഡ‌് എന്ന‌ മഹാമാരിയ‌്ക്ക‌് മുന്നേ മലയാളിയെ ഭീതിയിലാഴ്ത്തിയ, ചെറുത്തു നില്പിന്റെ പാഠങ്ങൾ പഠിപ്പിച്ച ‘നിപാ’ എന്ന രോഗകാലത്തെ ചരിത്രത്തോട്‌ ചേർത്തു വയ‌്ക്കുകയാണ‌് പത്രപ്രവർത്തകയായ എം ജഷീന രചിച്ച് പേരക്ക ബുക്ക‌്സ‌് പ്രസിദ്ധീകരിച്ച നിപാ :സാക്ഷികൾ, സാക്ഷ്യങ്ങൾ’ എന്ന പുസ‌്തകം.

രോഗപ്രതിരോധത്തിന‌് ചുക്കാൻ പിടിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ മുതൽ ഡോക്ടർമാർ, കലക്ടർ,ആരോഗ്യ പ്രവർത്തകർ, രോഗമുക്തർ, നാട്ടുകാർ ‘, പത്രപ്രവർത്തകർ തുടങ്ങി ആ മഹാമാരിയെ പ്രതിരോധിച്ചവരും അതിജീവിച്ചവരുമായ 16 വ്യക്തികളിലൂടെ, അവരുടെ അനുഭവസാക്ഷ്യങ്ങളിലൂടെയാണ‌് മലയാളി പിന്നിട്ട ‘നിപാ’കാലത്തെ അടയാളപ്പെടുത്തിയിട്ടുള്ളത്.

ലോക ശ്രദ്ധയാകർഷിച്ച കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രവഴിയിലെ സുപ്രധാനവും അനിവാര്യവുമായ രേഖപ്പെടുത്തൽ കൂടിയായ ഈ പുസ്‌തകം ഏറെ അഭിമാനത്തോടും സന്തോഷത്തോടും കൂടി പ്രകാശനം ചെയ്യുന്നു എന്നാണ് ചാക്കോച്ചൻ ഫെയ്‌സ് ബുക്കിൽ കുറിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News