ആണുങ്ങളെ ബഹുമാനിക്കാം പേടിക്കരുത് എന്ന് സീമ ജെ ബി ജങ്ഷനിൽ
അനാഥമാക്കപ്പെട്ട ബാല്യത്തിൽ നിന്നും സ്വന്തം കരുത്തും പ്രയത്നവും കൊണ്ട് കലാരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ സീമ ഇന്നത്തെ പുതു തലമുറയ്ക്ക് ഒരു പാഠമാണ്.ഏഴു വയസിൽ അച്ഛനാൽ ഉപേക്ഷിക്കപ്പെട്ട ശാന്തി മെന്ന കൊച്ചു കുട്ടിയിൽ നിന്നും മലയാള സിനിമയിലെ നായികാ പദവിയിലേക്ക് സീമ ഉയരുകയായിരുന്നു.
പഴയ കാര്യങ്ങൾ ജെ ബി ജങ്ഷനിൽ ഓർത്തെടുക്കുമ്പോൾ പലപ്പോഴും സീമയുടെ വാക്കുകൾ മുറിയുന്നതു നമുക്ക് കേൾക്കാം.ഏറെ ഇഷ്ട്ടമായിരുന്നു അച്ഛൻ ഒരു സുപ്രഭാതത്തിൽ ഉപേക്ഷിച്ചുപോയത് അന്നത്തെ കൊച്ചു കുട്ടിക്ക് ഉൾക്കൊള്ളാനായിരുന്നില്ല എന്ന് സീമ പറയുന്നു.അതുകൊണ്ടു തന്നെ വല്ലാത്ത ദേഷ്യം അച്ഛനോട് തോന്നിയിരുന്നു.
അമ്മയും മകളുമൊത്തുള്ള ജീവിതത്തിലെ കഷ്ട്ടപ്പാടുകൾ സീമ ജെ ബി ജങ്ഷനിൽ പറയുന്നുണ്ട്.”ഇത്രയും പ്രശസ്തിയിലേക്ക് മകൾ എത്തുമെന്ന് സ്വന്തം അച്ഛൻ പോലും വിചാരിച്ചിരിക്കില്ല.എന്റെ അമ്മ ..എന്റെ അമ്മച്ചിയാണ് എന്റെ എല്ലാ വളർച്ചക്കും കാരണം.എന്നെ എന്റെ അമ്മച്ചി നന്നായി വളർത്തി.വളരെ ബോൾഡ് ആയ പെൺകുട്ടിയായി രൂപപ്പെടുത്തി.’അമ്മ പറഞ്ഞു തന്നിരുന്ന ഒര് പ്രധാന കാര്യമുണ്ട്.ആണുങ്ങളെ ബഹുമാനിക്കാം പക്ഷെ പേടിക്കരുത്.ഞാൻ അങ്ങനെ തന്നെയാണ് എല്ലാ കാര്യങ്ങളെയും നേരിടുന്നത്.’അമ്മയും ഞാനും കഷ്ട്ടപ്പെട്ടു വളർന്നതുകൊണ്ടായിരിയ്ക്കാം എനിക്ക് എല്ലാവരോടും നന്നായി പെരുമാറാൻ കഴിയുന്നത്.അച്ഛനൊപ്പം വളർന്നിരുന്നെങ്കിൽ ഞാൻ ഇന്നത്തെ സീമ ആവില്ലായിരുന്നു.പതിനെട്ട് വയസുള്ളപ്പോൾ അച്ഛൻ എന്നെ വിളിക്കാൻ വന്നു .’അമ്മ പറഞ്ഞു മോൾക്ക് ഇഷ്ടമാണെങ്കിൽ പൊയ്ക്കോളൂ എന്ന്.അച്ഛന് അന്ന് രണ്ടാം ഭാര്യയും മക്കളും ഉണ്ട്.ആരുമില്ലാത്ത അമ്മയെ വിട്ടു ഞാൻ പോയില്ല.എന്ന് മാത്രവുമല്ല എന്റെ കല്യാണത്തിന് വരരുത് എന്നും അച്ഛനോട് ഞാൻ പറഞ്ഞു.അന്നും ഇന്നും ഞാൻ ബോൾഡ് ആയിട്ടാണ് പെരുമാറിയിരുന്നത്

Get real time update about this post categories directly on your device, subscribe now.