കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ നല്‍കില്ല

കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ നല്‍കില്ല. 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ നല്‍കില്ലെന്നാണ് നിലവിലെ തീരുമാനം. ഇവരില്‍ പരീക്ഷണം നടക്കാത്തതാണ് കാരണം.

നേരത്തെ അമേരിക്കയിലെ പകര്‍ച്ചവ്യാധി പ്രതിരോധ കേന്ദ്രവും (സിഡിസി) കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ ഗുരതരമായി കുട്ടികളില്‍ കാണാത്തതുകൊണ്ട് തന്നെ കുഞ്ഞുങ്ങളില്‍ കാര്യമായ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല.

എന്നാല്‍ അഞ്ച് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികളില്‍ പരീക്ഷണം നടത്താനായി ശ്രമിക്കുമെന്ന് ഫൈസര്‍ മരുന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here