‘തിരുവനന്തപുരത്തെ മാതൃകാ മഹാനഗരമായി വളർത്താൻ ഒന്നിക്കുക’: എല്‍ഡിഎഫ്

തിരുവനന്തപുരത്തെ മാതൃകാ മഹാ നഗരമായി വളർത്താൻ ഒന്നിക്കുക എന്ന സന്ദേശമുയർത്തി എൽ ഡി എഫിന്റെ കോർപ്പറേഷൻ പ്രകടന പത്രിക പുറത്തിറക്കി. പശ്ചാത്തല സൗകര്യങ്ങൾക്ക് അന്തർദേശീയ നിലവാരം ഉറപ്പാക്കി, ഇന്ത്യയിലെ ഏറ്റവും മനോഹര നഗരമെന്ന ഖ്യാതി ഉറപ്പാക്കുമെന്ന് പ്രകടനപത്രിക ഉറപ്പു നൽകുന്നു. ശുചിത്വ നഗരം, എല്ലാവർക്കും ശുദ്ധജലം സമ്പൂർണ്ണ ആരോഗ്യ സുരക്ഷ, എന്നിവ ഉറപ്പാക്കുമെന്നും വാഗ്ദാനമുണ്ട്.

തലസ്ഥാന നഗരിയെ സുന്ദര നഗരമാക്കി മാറ്റും. പശ്ചാത്തല സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും. തീരദേശ മേഖലക്ക് പ്രത്യേക പരിഗണന നൽകി വികസിപ്പിക്കും.സ്ത്രീശാക്തീകരണം ഉറപ്പാക്കും.നഗരത്തിലെ 211 ചേരിപ്രദേശങ്ങളിലും പാർപ്പിടം, കുടിവെള്ളം, വൈദ്യുതി, തൊ‍ഴിൽ എന്നിവ ഉറപ്പാക്കുന്നതിന് പ്രത്യേക മൈക്രോപ്ളാൻ തയ്യാറാക്കും.

തീരദേശത്തിനുവേണ്ടി തീരദേശ പരിപാലന പദ്ധതി തയ്യാറാക്കും.ലൈറ്റ് മെട്രേോ,ആകാശ പാത എന്നിവ യാഥാർത്യമാക്കും.തിരുവനന്തപുരത്തെ ഇന്ത്യയിലെ പ്രധാന ഐ ടി നഗരമാക്കി മാറ്റുമെന്നും പ്രകടനപത്രികയിൽ ഉറപ്പ് നൽകുന്നുണ്ട്. സി പി ഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ

കാർഷിക മേഖലയിൽ സമഗ്ര മാറ്റം കൊണ്ട് വന്ന് കർഷകർക്ക് വരുമാനം ഉറപ്പാക്കും.വിനോദ സഞ്ചാര മേഖലയിൽ തൊ‍ഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് അനന്തപുരി ടൂർ പ്രോഗ്രാം ആരംഭിക്കും.

ധനമേഖലയിലും,സഹകരണ രംഗത്തും, ഊർജ്ജമേഖലയിലും കാലോചിതമായ പരിഷ്കാരങ്ങൾ കൊണ്ട് വന്ന് വികസനം ഉറപ്പാക്കും.കുട്ടികളുടേയും സ്ത്രീകളുടേയും ക്ഷേമം ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്നും പ്രകടന പത്രിക ഉറപ്പു നൽകുന്നുണ്ട്.എൽ ഡി എഫ് ഘടകകക്ഷി നേതാക്കൾ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News