ഗേൾ ഫ്രണ്ട് എടുത്ത ചിത്രവുമായി നസ്രിയ :ഏറ്റെടുത്ത ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താരം നസ്രിയയുടെപുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു . ഇന്‍സ്റ്റഗ്രാമില്‍ സജ്ജീവമായ താരത്തിന്റെ വിശേഷങ്ങൾ പലതും വാർത്തയാണ്. നസ്രിയയുടെ സുഹൃത്തായ അലീന അല്‍ഫോന്‍സെടുത്ത ഫോട്ടോയാണ് ഇത്തവണ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അലീനക്കൊപ്പമുള്ള ചിത്രങ്ങൾ ഇതിനു മുൻപും നസ്രിയ പങ്കു വെച്ചിട്ടുണ്ട്.എന്നാൽ ഇത്തവണ നസ്രിയ ഒറ്റക്കുള്ള ചിത്രമാണ്.മൈ ഗേൾ ഫ്രണ്ട് എന്നാണ് ഫോട്ടോഗ്രാഫർ ആയ അലീനക്ക് കൊടുത്തിരിക്കുന്ന ക്യാപ്‌ഷൻ.അൽഫോൻസ് പുത്രന്റെ ഭാര്യ അലീന നസ്രിയയുടെ അടുത്ത സുഹൃത്താണ്.

‘ആന്റെ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രത്തില്‍ നാനിയോടൊപ്പം നസ്രിയ അഭിനയിക്കുന്നു എന്ന വാർത്തയുടെ സന്തോഷത്തിലാണ് ആരാധകർ. ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രമാണ് നസ്രിയ അവസാനമായി അഭിനയിച്ച ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News