സിംഗുരിൽ പോലീസിനെ വളഞ്ഞ് കർഷകർ:ആറ് മാസത്തേക്ക് ഉപരോധം തുടരേണ്ടി വന്നാലും കുഴപ്പമില്ല

കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങ​ൾക്കെതിരായി വിവിധ സംസ്​ഥാനങ്ങളിലെ കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന ‘ഡൽഹി ചലോ മാർച്ച്​’ പ്രതിഷേധ സമരം നാലാം ദിവസത്തിൽ കൂടുതൽ ശക്തമാകുന്നു .കേന്ദ്രസർക്കാർ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുന്നതിനെ തുടർന്ന്​ കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന്​ കർഷക സംഘടനകൾ അറിയിചിരുന്നു .അടിച്ചമർത്താനുള്ള ശ്രമങ്ങളെ അവഗണിച്ച്‌ ‌ കർഷകർ അണിചേർന്നു കരുത്തരായ മുന്നോട്ട് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത് .

സിംഗുരിൽ പോലീസിനെ വളഞ്ഞു കർഷകർ.കർഷകരെ തടയാനായി ഉറപ്പിച്ച പോലീസ് ബരിക്കേടിന് മറുവശവും കർഷകർ നിലയുറപ്പിച്ചു.കർഷകർ കൂടുതൽ സ്ഥലങ്ങളിക്കിലേക്ക് പ്രക്ഷോഭം വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണ് ഞങ്ങളുടെ ആവശ്യം അതിനായി എന്തും ചെയ്യും എന്ന നിലപാടിലാണ് കർഷകർ .

റോഡ് ഉപരോധം തുടരും,ആറ് മാസത്തേക്ക് ഉപരോധം തുടരേണ്ടി വന്നാലും കുഴപ്പമില്ല എന്ന് കർഷകർ .തങ്ങൾ നിർദേശിക്കുന്ന സ്​ഥലത്ത്​ ​കർഷകർ പ്രതിഷേധിക്കണമെന്ന ഉപാധിയാണ്​ കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്നത്​. ഇത്​ അംഗീകരിക്കാൻ കർഷകർ തയാറായില്ല.ചർച്ചക്ക് ഉപാധികൾ വെക്കുന്നത് കർഷകരെ അപമാനിക്കുന്നതിന് തുല്യം എന്നും കർഷകർ

ദില്ലിയിലേക്കുള്ള 5 പ്രധാന വഴികളും ഉപരോധിക്കും.നേരത്തേ കർഷകർക്ക്​ സമാധാനപരമായി പ്രതിഷേധം നടത്താൻ ബുരാരിയിൽ അനുമതി നൽകിയിരുന്നു. എന്നാൽ കുറച്ച്​ കർഷകർ മാത്രമാണ്​ ബുരാരിയിലെത്തിയത്​. ജന്തർ മന്തറിലെത്തി പ്രതിഷേധിക്കണമെന്നാണ്​ കർഷകരുടെ ആവശ്യം. ലക്ഷകണക്കിന്  കർഷകരാണ് രാജ്യതലസ്​ഥാനത്ത്​ വിവിധ അതിർത്തികളിലായി തമ്പടിച്ചിരിക്കുന്നത്​. ‘ബുരാരി മൈതാനം ജയിലിന് തുല്യം എന്നും കർഷകർ.ദില്ലി ചാലോക്ക് പകരം ദില്ലി ഖരാവോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News