എന്റെ ഈ ചിത്രം എഡിറ്റ് ചെയ്തത്… വെളിപ്പെടുത്തലുമായി സമീറ റെഡ്ഡി

തന്റെ പഴയ ഒരു ചിത്രം പങ്കുവച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടി സമീറ റെഡ്ഡി. നടിമാര്‍ അവരവരുടെ സമൂഹമാധ്യമങ്ങളിലും മറ്റും പോസ്റ്റ് ചെയ്യുന്ന മിക്ക ചിത്രങ്ങളും ഇമേജ് എഡിറ്റിങ് സോഫ്റ്റ്വെയറുകളുടെ സഹായത്തോടെയാണെന്ന് താരം തുറന്നുപറയുന്നു.

‘ഈ ചിത്രത്തില്‍ മുഖക്കുരുവോ മറ്റു പാടുകളോ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടോ, വയറില്‍ തൂങ്ങിക്കിടക്കുന്ന ചര്‍മം കാണുന്നുണ്ടോ, യഥാര്‍ഥത്തിലുള്ള താടിയെല്ലും അരക്കെട്ടും കാണാന്‍ സാധിക്കുന്നുണ്ടോ?, ഈ ചിത്രത്തില്‍ എന്റെ ഏത് ശരീരഭാഗമാണ് ടച്ച് അപ്പ് ചെയ്യാത്തത്? ഉത്തരം പറയാം, എന്റെ ശരീരത്തിലെ എല്ലാ ഭാഗങ്ങള്‍ വൃത്തിയാക്കുകയും വലിക്കുകയും മെലിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇത് 2010ലെ ചിത്രമാണ്. എന്റെ കയ്യില്‍ എഡിറ്റ് ചെയ്യാത്ത യഥാര്‍ഥ ചിത്രം ഇപ്പോഴുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുകയാണ്. എന്റെ ശരീരം എങ്ങിനെയാണോ അങ്ങനെ അതിന് സ്‌നേഹിക്കാന്‍ എനിക്കല്‍പ്പം സമയം എടുക്കേണ്ടി വന്നു. അതിന്റെ ആനന്ദം മറ്റൊന്നിലും ലഭിക്കില്ല’സമീറ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News