സംസ്ഥാനത്തെ പ്രഥമ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍

സംസ്ഥാനത്തെ പ്രഥമ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലെ വിശേഷങ്ങള്‍ നോക്കാം. ചെറുതും വലുതുമായ 26 കുടികളിലയി 2,236 പേരാണ് ഈ പഞ്ചായത്തിലുള്ളത്.

മൂന്നാര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡായിരുന്ന ഇടമലക്കുടി 2010ലാണ് പഞ്ചായത്തായി മാറിയത്. മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട ഗിരി വര്‍ഗക്കാര്‍ ഈ കൊടും വനത്തില്‍ ചിതറിക്കിടക്കുന്ന 26 കുടികളില്‍ വസിക്കുന്നു.

മൂന്നാറില്‍ നിന്ന് 36 കിലോമീറ്റര്‍ ദൂരമുള്ള ഇടമലക്കുടിയിലേക്കുള്ള പാത ദുര്‍ഘടമാണ്. രാജമല,പുല്ലുമേട,് പെട്ടിമുടി,ഇഡലിപ്പാറ എന്നിവിടങ്ങള്‍ പിന്നിട്ട് വേണം പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലെത്താന്‍. വാഹനം കടന്ന് ചെല്ലാത്തതിനാല്‍ 7 കിലോമീറ്ററോളം കാല്‍ നടയായി യാത്ര ചെയ്യേണ്ടതുണ്ട്. 13 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തില്‍ 1803 വോട്ടര്‍മാരാണുള്ളത്.

2010ല്‍ യുഡിഎഫ് നേടിയ പഞ്ചായത്ത് ഭരണം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന് ലഭിച്ചു. സിപിഐഎം -5,കോണ്‍ഗ്രസ്-5,ബിജെപി-3 എന്നിങ്ങനെയാണ് കക്ഷിനില. ഈ നിബിഡ വനത്തിലെ കുടികളിലും വൈദ്യുതി ഉണ്ട് എന്നത് സവിശേഷതയാണ്.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം പദ്ധതിയുടെ ഭാഗമായാണ് ഇവിടെ വൈദ്യുതി എത്തിയത്. വകുപ്പ് മന്ത്രി എംഎം മണിയുടെ പ്രത്യേക താല്‍പര്യം നിര്‍മാണപ്വര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് കാരണമായി. 13.5 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചാണ് വൈദ്യുതി എത്തിച്ചത്.

ആരോഗ്യ കേന്ദ്രം,അംഗന്‍വാടി, സ്‌കൂള്‍ ,പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
പഞ്ചായത്ത് മൂന്നാമത് തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ഭരണത്തുടര്‍ച്ചയ്ക്കായി എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും പ്രചാരണ രംഗത്ത് സജീവമാണ്.

ഇവിടെത്തെ പോളിങ് സംബന്ധമായ വിവരങ്ങള്‍ അപ്പപ്പോള്‍ പുറം ലോകത്തെ അറിയിക്കാന്‍ ഹാം റേഡിയോ സംവിധാനമാണ് ഉപയോഗിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News